വിവാഹ വാഗ്ദാനം നൽകി 27 ലക്ഷവും സ്ഥലവും കൈക്കലാക്കി മുങ്ങിയയാൾ പിടിയിൽ
text_fieldsരാജീവ്
കുമളി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണവും വസ്തുവും കൈക്കലാക്കി മുങ്ങിയ പ്രതിയെ ചെന്നൈയിൽനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളിയിലെ റിസോർട്ട് ജീവനക്കാരനായിരുന്ന കാഞ്ഞിരപ്പള്ളി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ രാജീവാണ് (35) അറസ്റ്റിലായത്.
കുമളി സ്വദേശിനിയായ യുവതിയുമായി 2015 മുതൽ ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 27ലക്ഷം രൂപയും 11സെൻറ് വസ്തുവും കൈക്കലാക്കിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയോടും വീട്ടുകാരോടും പറയാതെ ചെന്നൈയിലെത്തി കഴിയുന്നതിനിടെയാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ പ്രശാന്ത് വി.നായർ എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
പീഡനം, വിശ്വാസവഞ്ചന, തട്ടിപ്പ് ഉൾെപ്പടെ വിവിധ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മുമ്പ് ഇയാൾ പലരെയും ഇത്തരത്തിൽ തട്ടിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

