പുതുവർഷ ആഘോഷത്തിനുള്ള എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിൽ
text_fieldsമുക്കം: പുതുവർഷ ആഘോഷത്തിൽ ലഹരി നുണയാൻ എത്തിച്ച 35 എൽ. എസ്.ഡി സ്റ്റാമ്പുകളുമായി കൊടിയത്തൂർ സ്വദേശി മുക്കത്ത് അറ സ്റ്റിലായി. പുളിക്കൽ യമു എന്നറിയപ്പെടുന്ന ബാദുഷ (24) ആണ് ബുധനാഴ്ച്ച രാത്രി മണാശേരിയിൽ വെച്ച് മുക്കം പൊലീസി െൻറ വലയിലായത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്ത ിൽ താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജിെൻറ നിർദ്ദേശപ്രകാരം മുക്കം എസ്.ഐ കെ.പി. അഭിലാഷും ജില്ലാ ആൻറി നാർക്കോട്ട ിക് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പിന് വി പണിയിൽ ഒരു ലക്ഷം രുപയിലധികം വിലവരുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പല തവണ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബാദുഷ പിടിയിലായതാണ്.
പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മലയോര മേഖലകളിലെ കോളജ്, സ്കൂൾ കാമ്പസുകളിലും മറ്റും ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതായും ഇത്തരം ആഘോഷം പൊടിപൊടിക്കാൻ വൻതോതിൽ ന്യൂജനറേഷൻ മയക്കുമരുന്നുകൾ ഒഴുകാൻ സാധ്യതയുള്ളതായും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലയിലുടനീളം ലഹരിമരുന്ന് വേട്ട ശക്തമാക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി കർശനനിർദ്ദേശം നൽകിയിരുന്നു.
മുക്കത്തും പരിസരത്തും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന സജീവമായി നടക്കുന്നത് തടയാൻ വേണ്ട നടപടികൾ ശക്തമാക്കുമെന്നും പുതുവത്സരത്തോടനുബന്ധിച്ച് മലയോര മേഖലകളിലെ റിസോർട്ടുകളിലും മറ്റും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കാൻ സാധ്യതയുള്ളതായും മുക്കം എസ്.ഐ കെ.പി. അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ മെട്രോ പോളിറ്റൻ സിറ്റികളിൽ മാത്രം കണ്ടുവരുന്ന ന്യൂജനറേഷൻ വിഭാഗത്തിൽപെടുന്ന വീര്യംകൂടിയ ലഹരി മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കാഴ്ചയിൽ സ്റ്റാമ്പ് രൂപത്തിൽ കാണുന്ന ഇത്തരം ലഹരിവസ്തു ഉപയോഗിക്കാൻ എളുപ്പമുള്ളതും ഉപയോഗിച്ചതായി തിരിച്ചറിയാൻ പ്രയാസമുള്ളതുമാണ്.
സ്ത്രീകളടക്കമുള്ള യുവതലമുറയിൽ ഇത്തരം ലഹരിവസ്തുക്കൾ വ്യാപകമായിട്ടുണ്ടന്നാണ് സൂചന. മറ്റു ലഹരി വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഇത്തരത്തിലുള്ള ഒരു സ്റ്റാമ്പ് ഉപയോഗിച്ചാൽ എട്ട് മണിക്കൂർ മുതൽ പത്ത് മണിക്കൂർ വരെ ലഹരിയുടെ വീര്യം ലഭിക്കുമെന്നതാണ് സവിശേഷത. ജില്ലയിൽ ആദ്യമായാണ് ഇത്രയും കൂടിയ അളവിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി വസ്തുവിെൻറ വേട്ട നടന്നത്.
മുക്കം എസ്.ഐ കെ.പി. അഭിലാഷ്, താമരശ്ശേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സേനയിലെ എ.എസ്.ഐ രാജീവ് ബാബു, എസ്.സി.പി.ഒ ഷിബിൽ ജോസഫ്, സി.പി.ഒ ഷെഫീഖ് നീലിയാനിക്കൽ, മുക്കം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബേബി മാത്യു, എസ്.സി.പി.ഒ സലീം മുട്ടത്ത്, ജയപ്രകാശ്, ശ്രീജേഷ് വി.എസ്, ശ്രീകാന്ത് കട്ടാങ്ങൽ, രതീഷ് എകരൂൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച്ച ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
