Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​മ്മൂ​ട്ടി പ​റ​ഞ്ഞു,...

മ​മ്മൂ​ട്ടി പ​റ​ഞ്ഞു, ന​ട​ക്കും; സ​ന്ധ്യ ന​ട​ന്നു പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്​

text_fields
bookmark_border
മ​മ്മൂ​ട്ടി പ​റ​ഞ്ഞു, ന​ട​ക്കും; സ​ന്ധ്യ ന​ട​ന്നു പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്​
cancel
camera_alt

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ലി​ൽ പ​രി​ക്കേ​റ്റ സ​ന്ധ്യ​യെ ന​ട​ൻ മ​മ്മൂ​ട്ടി സ​ന്ദ​ർ​ശി​ക്കു​ന്നു

കൊ​ച്ചി: മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി കൈ​പി​ടി​ച്ച​പ്പോ​ൾ മ​ണ്ണി​ടി​ച്ചി​ൽ സ​മ്മാ​നി​ച്ച നീ​റു​ന്ന വേ​ദ​ന​ക​ൾ മ​റ​ന്ന് സ​ന്ധ്യ കൃ​ത്രി​മ​കാ​ൽ മു​ന്നോ​ട്ടാ​ഞ്ഞ്​ പ​തി​യെ ന​ട​ന്നു. മ​മ്മൂ​ട്ടി വീ​ണ്ടും പ​റ​ഞ്ഞു, ‘ഇ​നി വീ​ടി​ന്‍റെ കാ​ര്യ​മ​ല്ലേ അ​തും ന​ട​ക്കും’. 2025 ഒ​ക്ടോ​ബ​ർ 25ന് ​അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ പ​രി​ക്കേ​റ്റ് കാ​ൽ ന​ഷ്ട​പ്പെ​ട്ട സ​ന്ധ്യ​ക്ക് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഏ​ർ​പ്പാ​ടാ​ക്കി​യ​തും കൃ​ത്രി​മ​ക്കാ​ൽ വെ​ക്കാ​ൻ സ​ഹാ​യം ചെ​യ്ത​തും മ​മ്മൂ​ട്ടി ആ​യി​രു​ന്നു.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​മാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് സൗ​ജ​ന്യ​മാ​യാ​ണ് സ​ന്ധ്യ​ക്ക് ചി​കി​ത്സ​യും കൃ​ത്രി​മ​ക്കാ​ലും ന​ൽ​കി​യ​ത്. കൃ​ത്രി​മ​ക്കാ​ൽ വെ​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​ൻ രാ​ജ​ഗി​രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സ​ന്ധ്യ. മ​മ്മൂ​ട്ടി​യെ നേ​രി​ൽ ക​ണ്ട് ന​ന്ദി പ​റ​യ​ണ​മെ​ന്ന സ​ന്ധ്യ​യു​ടെ ആ​ഗ്ര​ഹം രാ​ജ​ഗി​രി ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​ത്. ഷൂ​ട്ടി​ങ് ആ​വ​ശ്യ​ത്തി​ന് കൊ​ച്ചി​യി​ൽ ആ​യി​രു​ന്ന മ​മ്മൂ​ട്ടി തി​ര​ക്കു​ക​ൾ മാ​റ്റി​വെ​ച്ച് സ​ന്ധ്യ​യെ കാ​ണാ​നെ​ത്തു​ക​യാ​യി​രു​ന്നു.

മ​മ്മൂ​ട്ടി സാ​രി​യും ചെ​ടി​യും സ​മ്മാ​നി​ച്ചാ​ണ് സ​ന്ധ്യ​യെ യാ​ത്ര​യാ​ക്കി​യ​ത്. രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, ഹെ​ൽ​ത്ത് കെ​യ​ർ പ്ര​മോ​ഷ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് പോ​ൾ, കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ്, സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ൻ സ​ന്ദീ​പ് എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജി രാ​ജ് കു​ള​ങ്ങ​ര, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ഗെ​ലി ഇ​റ്റെ, ഡോ. ​എ.​ജെ. പ്ര​വീ​ൺ, ഫി​സി​യോ​തെ​റ​പ്പി വി​ഭാ​ഗ​ത്തി​ലെ ഡോ. ​വി​ജ​യ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് എ​ന്നി​വ​രു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ് സ​ന്ധ്യ വീ​ണ്ടും ചു​വ​ടു​ക​ൾ വെ​ച്ചു​തു​ട​ങ്ങി​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വ് ബി​ജു​വി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മ​ക​നും മ​രി​ച്ച​തി​നാ​ൽ, ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ മാ​ത്ര​മാ​ണ് സ​ന്ധ്യ​ക്ക് ഇ​നി തു​ണ.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മ്മി​ച്ച ഹൈ​ഡ്രോ​ളി​ക് ആം​ഗി​ൾ ഫൂ​ട്ടാ​ണ്. അം​ഗ​പ​രി​മി​ത​ർ​ക്ക് കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​മാ​യ ന​ട​ത്തം സാ​ധ്യ​മാ​ക്കു​ന്ന കാ​ർ​ബ​ൺ ഫൈ​ബ​ർ നി​ർ​മ്മി​ത പാ​ദം സ്വാ​ഭാ​വി​ക ച​ല​നം സാ​ധ്യ​മാ​ക്കും. കൃ​ത്രി​മ​ക്കാ​ലി​ന് ഏ​ഴ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ചി​കി​ത്സ​ക്ക് ആ​കെ 20 ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ടി​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottycare and share
News Summary - Mammootty's help to get a prosthetic leg
Next Story