Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസൂക്കയിൽ മമ്മൂട്ടി അഭിനയിച്ചു തുടങ്ങി

text_fields
bookmark_border
ബസൂക്കയിൽ മമ്മൂട്ടി അഭിനയിച്ചു തുടങ്ങി
cancel

കൊച്ചി: ഫോർട്ട് കൊച്ചി അസോറ കഫെ എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലൊക്കേഷനിലാണ്. മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തിയത്.

ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും. പുത്തൻ ചിന്തകളും കൗശലവും ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രമായിരിക്കുന്നമെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്. പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.

ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമാതാക്കൾ. കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty started acting in Bazooka
Next Story