Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു'; ഓർമകളുമായി മമ്മൂട്ടി

text_fields
bookmark_border
kpac-lalitha-mammootty
cancel

കോഴിക്കോട്: നടി കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം.'

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകൻ സി​ദ്ധാ​ർഥ​ന്‍റെ വസതിയിൽ അന്തരിച്ചത്. 550ലേറെ സിനിമകളിൽ വേഷമിട്ട കെ.പി.എ.സി. ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

ഇന്ന് രാവിലെ എട്ട്‌ മുതൽ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾക്ക് വിധേയമായി പൊതുദർശനത്തിന്‌ വെക്കും. സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും.

തുടർന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം, സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം വടക്കാഞ്ചേരിയിലെ 'ഓർമ' എന്ന വീട്ടിലെത്തിച്ച് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Remember KPAC Lalitha
Next Story