മമ്മൂട്ടി പറയുന്നു-'കാഴ്ച 03'യിൽ പങ്കാളിയാകാൻ ഈ നമ്പരുകളിൽ ബന്ധപ്പെടാം
text_fieldsകൊച്ചി: സൗജന്യ നേത്ര ചികിത്സ പദ്ധതി 'കാഴ്ച o3'യിൽ പങ്കാളികളാകാനുള്ള നമ്പറുകൾ ഷെയർ ചെയ്ത് സൂപ്പർതാരം മമ്മൂട്ടി. തന്‍റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി നമ്പറുകൾ പങ്കുെവച്ചിരിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും മമ്മൂട്ടി യുടെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയറും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണിത്.
'കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'കാഴ്ച 3 2K21' എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവിൽ വന്നു. മുതിർന്നവർക്കായി അരലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അരലക്ഷം സ്കൂൾ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, 50 നേത്ര പടല മാറ്റിവക്കൽ ശസ്ത്രക്രിയ, അർഹതപെട്ടവർക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി നേത്ര ചികിത്സ ക്യാമ്പുകൾ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്പുകൾ നടത്താൻ പ്രാപ്തിയുള്ള സംഘടന കൾക്കോ പ്രവർത്തകർക്കോ മുന്നോട്ട് വരാം. താൽപര്യമുള്ളവർക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അനൂപ് 9961900522, അരുൺ 7034634369, ഷാനവാസ് 9447991144, ഭാസ്കർ 9846312728' - മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രോഗനിർണ്ണയം മുമ്പ് നടത്തിയ അർഹതപെട്ടവർക്ക് ഈ നമ്പരുകളിലെ വാട്സ്ആപ്പിൽ സാമ്പത്തിക പിന്നോക്കാവസഥ തെളിയിക്കുന്ന രേഖകൾ അയച്ചുകൊടുത്ത് യോഗ്യത തെളിയിച്ചാൽ ആശുപത്രിയിൽ നേരിട്ട് തന്നെ പ്രവേശനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

