Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമിക്കപ്പെട്ട...

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും

text_fields
bookmark_border
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും
cancel

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമ ലോകം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഇരുവരും ഐക്യദാര്‍ഢ്യം അറിയിച്ചത്.

നിന്നോടൊപ്പം എന്ന തലക്കെട്ടില്‍ മമ്മൂട്ടി പിന്തുണ അറിയിച്ചപ്പോള്‍, പിന്നാലെ നിമിഷങ്ങള്‍ക്കകം റെസ്‌പെക്ട് എന്നെഴുതി മോഹന്‍ലാലും തന്റെ പിന്തുണ അറിയിക്കുകയായിരുന്നു.

അഞ്ച് വര്‍ഷം നീണ്ട തന്റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ പിന്തുണ പ്രകടിപ്പിച്ചു. യുവ നടീനടന്‍മാര്‍ പിന്തുണ അറിയിച്ചെങ്കിലും മുതിര്‍ന്ന താരങ്ങള്‍ ആരും രംഗത്തുവന്നിരുന്നില്ല.

ന​ടി​യു​ടെ ഈ ​കു​റി​പ്പ് പ​ങ്കു​വെ​ച്ചാ​ണ് സ​ഹ​താ​ര​ങ്ങ​ളും മ​റ്റ് സി​നി​മ പ്ര​വ​ർ​ത്ത​ക​രും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. പൃ​ഥ്വി​രാ​ജ്, ഐ​ശ്വ​ര്യ​ല​ക്ഷ്മി, ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി, സു​പ്രി​യ മേ​നോ​ൻ, സം​യു​ക്ത മേ​നോ​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, റി​മ ക​ല്ലി​ങ്ക​ൽ, ആ​ര്യ, ഇ​ന്ദ്ര​ജി​ത്ത്, മി​യ തു​ട​ങ്ങി​യ​വ​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി.

Show Full Article
TAGS:mammootty mohanlal 
News Summary - mammootty and mohanlal support to actress
Next Story