ലോകോത്തര മാമോഗ്രാം യന്ത്രം ഇഖ്റയില്‍
text_fieldsകോഴിക്കോട്: സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്താനും ചികിത്സിക്കാനുമുതകുന്ന കേരളത്തിലെ ആദ്യത്തെ കോണ്ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് ത്രീഡി ഡിജിറ്റല്‍ മാമോഗ്രഫി ഇഖ്റയില്‍ ആരംഭിച്ചു. വടകര ‘തണലു’മായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്.
നേരത്തെ കൃത്യമായ രോഗനിര്‍ണയം നടത്തുകയാണെങ്കില്‍ ചികിത്സിച്ച് പൂര്‍ണമായും ഭേദപ്പെടുത്താന്‍ സാധിക്കുന്നതാണ് സ്തനാര്‍ബുദം. എന്നാല്‍, കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ലഭിക്കാത്തതിനാല്‍ ലോകത്ത് ഒരു വര്‍ഷം 20 ലക്ഷത്തിലേറെ പേര് രോഗബാധിതരാവുകയും ആറ് ലക്ഷത്തിലേറെ പേര് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുവെന്നാണ് കണക്ക്. 50 മുതല്‍ 64 വയസ്സുവരെയുള്ള സ്ത്രീകളിലാണ് രോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.
ലോകാരോഗ്യ സംഘടന 40 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദ പരിശോധന നിര്‍ദേശിച്ചിട്ടുണ്ട്. സി.ടി സ്കാനുമായി സമാനതകളുള്ള ടോമോസിന്തസിസ് സംവിധാനമുള്ള നൂതന മാമോഗ്രഫിയാണ് ഇഖ്റയിലേത്. മേയ് അഞ്ച് മുതല്‍ ഒരു മാസക്കാലം 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി മാമോഗ്രാം പരിശോധന ചെയ്യാന്‍ അവസരമൊരുക്കും. ടെസ്റ്റിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും സൗകര്യം ലഭിക്കുക. ബുക്കിങ്ങിനായി 04952379130 എന്ന നമ്പറില്‍ വിളിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.