Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരനോട്​...

സുധാകരനോട്​ കൊമ്പുകോർത്ത്​ മമ്പറം ഒടുവിൽ പുറത്ത്​

text_fields
bookmark_border
സുധാകരനോട്​ കൊമ്പുകോർത്ത്​ മമ്പറം ഒടുവിൽ പുറത്ത്​
cancel

കണ്ണൂർ: ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻറും കോൺഗ്രസ്​ നേതാവുമായ​ മമ്പറം ദിവാകരന്​ കോൺഗ്രസിൽ നിന്ന്​ പുറത്തേക്കുള്ള വഴി തുറന്നത്​ കെ.പി.സി.സി പ്രസിഡൻറ്​​ കെ. സുധാകരനുമായുള്ള ഭിന്നത.

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ ഡി.സി.സിയുടെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നു എന്നതാണ്​ പുറത്താക്കാൻ കെ.പി.സി.സി നേതൃത്വം ചൂണ്ടിക്കാട്ടിയ കാരണമെങ്കിലും, കെ. സുധാകരൻ എം.പിയുമായുള്ള ഭിന്നത പുകഞ്ഞു പുകഞ്ഞാണ്​ ഒടുവിൽ പുറത്തേക്കുള്ള വഴി തുറന്നത് എന്നത്​ വ്യക്​തം​.

കെ.പി.സി.സി പ്രസിഡൻറ്​ സുധാകരനെ അംഗീകരിക്കാത്ത കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ്​ നേതാവാണ്​ മമ്പറം ദിവാകരൻ. രൂക്ഷമായ ഭാഷയിൽ പലതവണ കെ. സുധാകരനെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്​. ഇതേത്തുടർന്ന്​ ഇന്ദിരാഗാന്ധി ആശുപത്രി കോൺഗ്രസി​െൻറ അധീനതയിൽ കൊണ്ടുവരാനും പ്രസിഡൻറ്​ സ്​ഥാനത്ത്​ നിന്ന്​ ദിവാകരനെ ഒഴിവാക്കാനും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ്​ ആയശേഷം ശ്രമം തുടങ്ങിയിരുന്നു.

ഇതി​െൻറ കൂടി ഭാഗമായാണ്​ ഇ​പ്പോഴത്തെ നടപടിയെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്​ അതിന്​ നിമിത്തമായെന്നു മാത്രം.

ബ്രണ്ണന്‍ കോളജിലെ പിണറായി-സുധാകരൻ അടിയും മമ്പറവും

രാഷ്​ട്രീയ കേരളം ഏറെ കൗതുകത്തോടെ വീക്ഷിച്ച വിവാദമായിരുന്നു തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയനെ കെ. സുധാകര​ൻ ചവിട്ടി വീഴ്ത്തിയെന്ന അവകാശവാദവും ഇതിനെതിരെ പിണറായി വിജയ​െൻറ പ്രതികരണവും. ഈ വിവാദത്തിനിടെ സുധാകരനെ തള്ളി മമ്പറം ദിവാകരന്‍ രംഗത്തെത്തിയിരുന്നു. ത​െൻറ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ്​ അന്ന്​ മമ്പറം ദിവാകരന്‍ പറഞ്ഞത്​. അന്ന്​ സുധാകരൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്​തമായിരുന്നു. ഇതോടെയാണ്​ ​കെ. സുധാകരനുമായുള്ള ഭിന്നത രൂക്ഷമാക്കിയത്​.

​തെരഞ്ഞെടുപ്പിൽ കാലുവാരൽ?

2016ൽ പിണറായി വിജയനെതിരെ മമ്പറം ദിവാകരനായിരുന്നു ധർമടം നിയോജക മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച്​ സി. രഘുനാഥ്​ മത്സരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിന്​ പിന്നാലെ മമ്പറം ദിവാകരൻ പാർട്ടി സ്​ഥാനാർഥിയുടെ കാലുവാരിയെന്ന ആരോപണവും ഉയർന്നു.

മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന അവസ്ഥയിലാണെന്നും പാര്‍ട്ടിക്ക് അകത്താണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി അധ്യക്ഷനായ ശേഷം കെ. സുധാകരന്‍ എം.പി പ്രതികരിച്ചിരുന്നു. സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു ഇതിന്​ ദിവാകര​െൻറ മറുപടി.

കോൺഗ്രസിൽ വന്നശേഷം ഒരിക്കലും പാർട്ടിയിൽനിന്ന്​ പുറത്തുപോയിട്ടില്ലാത്ത താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ട്​. ഇന്ത്യൻ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്​ഥാനമെന്ന നിലയിൽ കോൺഗ്രസിൽനിന്നോ നെഹ്​റു കുടുംബ​ത്തിൽനിന്നോ അകന്നുപോകില്ല. കോൺഗ്രസിനുവേണ്ടി ഒരുപാട്​ പ്രയാസം സഹിച്ചിട്ടുണ്ട്​. കണ്ണൂരിൽ കോൺഗ്രസിനുവേണ്ടി രക്​തസാക്ഷികളായവരെല്ലാം എ​െൻറ ഇടവും വലവും നിന്ന്​ പ്രവർത്തിച്ചവരാണ്​. അവരെ മറന്നുകൊണ്ട്​ കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല. പാർട്ടി വിട്ടുപോയവരും തിരിച്ചുവന്നവരും കുറേ​യേറെയുണ്ടെന്നും മമ്പറം ദിവാകരൻ തുറന്നടിച്ചു.

കൊലക്കേസിൽ പ്രതി

സി.പി.എം പ്രവർത്തകനും ദിനേശ്​ ബീഡി തൊഴിലാളിയുമായിരുന്ന കൊളങ്ങരേത്ത്​ രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മമ്പറം ദിവാകരൻ. 1979ൽ ഏഴുവർഷം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്​തു.

കൂത്തുപറമ്പിലനടുത്ത എരുവട്ടി പന്തക്ക പാറയിലെ ദിനേശ്​ ബീഡി തൊഴിലാളിയായിരുന്നു രാഘവൻ. രാഷ്​ട്രീയ പ്രശ്​നങ്ങൾക്ക്​ കാരണം രാഘവനാണെന്ന്​ കരുതി മമ്പറം ദിവാകരൻ ഒരുസംഘം ചെറുപ്പക്കാരെ കൂട്ടി ദിനേശ്​ ബീഡി ബ്രാഞ്ചിനു നേരെ ബോംബെറിഞ്ഞു അക്രമം നടത്തിയെന്നായിരുന്നു കേസ്​. വാൾ ഉപയോഗിച്ച്​ പത്തോളം ബീഡി തൊഴിലാളികളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്​തു. കണ്ണൂർ ജില്ലയിലെ രാഷ്​ട്രീയ രംഗത്ത്​ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്​.

കൂട്ട നടപടി വരുമോ?

മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തി​െൻറ ഇഷ്​ടക്കാരെയും ഒതുക്കുമെന്ന സൂചനയാണ്​ നേതൃത്വം നൽകുന്നത്​. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ ഡി.സി.സി നൽകിയ സ്​ഥാനാർഥികൾക്ക്​​ വിരുദ്ധമായി റിബൽ സ്​ഥാനാർഥിയായി പത്രിക നൽകിയ ഇ.ജി. ശാന്തയെയും സ്​സ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​. ഒപ്പം മമ്പറം മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.കെ. പ്രസാദിനെ തൽസ്​ഥാനത്തു നിന്ന്​ നീക്കം ചെയ്​തിട്ടുണ്ട്​. ഡി.സി.സി ജനറൽ സെക്രട്ടറി പൊന്നമ്പത്ത്​ ചന്ദ്രനാണ്​​ താൽക്കാലിക ചുമതല നൽകിയത്​​. മണ്ഡലം പ്രസിഡൻറി​െൻറ ചുമതലയിൽ വീഴ്​ച വരുത്തിയതിനാലാണ്​ പ്രസാദിനെ സസ്​പെൻഡ്​ ചെയ്​തതെന്ന്​ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranMambaram Divakaran
News Summary - Mambaram Divakaran: opponent of K. Sudhakaran
Next Story