Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണിക്കുന്നത് തോന്ന്യവാസം; കെ. സുധാകരൻ കണ്ണൂരിൽ സ്ഥാനാർഥിയായാൽ ഞാനും മത്സരിക്കും -മമ്പറം ദിവാകരൻ

text_fields
bookmark_border
കാണിക്കുന്നത് തോന്ന്യവാസം; കെ. സുധാകരൻ കണ്ണൂരിൽ സ്ഥാനാർഥിയായാൽ ഞാനും മത്സരിക്കും -മമ്പറം ദിവാകരൻ
cancel

കണ്ണൂർ: കെ. സുധാകരൻ കണ്ണൂരിൽ സ്ഥാനാർഥിയായാൽ താൻ മത്സരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കിയാണ് കെ. സുധാകരൻ സീറ്റ് വാങ്ങുന്നതെന്നും മമ്പറം ദിവാകരൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരനെ കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ ഉടൻ തന്നെ വാർത്ത സമ്മേളനം നടത്തി മമ്പറം ദിവാകരൻ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം.

'കെ. സുധാകരൻ ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കി സീറ്റ് വാങ്ങിയാൽ ഞാൻ മത്സരിക്കുമെന്ന് ഉറപ്പാണ്. ജി. സുധാകരൻ പറഞ്ഞപോലെ ചുവരെഴുത്തൊന്നും ഇല്ലാതെ ഒരു കോൺഗ്രസുകാരനായി പോയി വോട്ട് ചോദിക്കും. ഇത്രയും തോന്ന്യവാസം ആരും ചെയ്യാൻ പാടില്ല' -മമ്പറം ദിവാകരൻ പറഞ്ഞു.

കെ. സുധാകരനും മമ്പറം ദിവാകരനുമായി കുറച്ചു കാലങ്ങളായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കണ്ണൂർ ലോക്‌സഭ മണ്ഡലത്തില്‍ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കാൻ ദിവാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.

അതേസമയം, കണ്ണൂർ നിയമസഭ സീറ്റിനായി കെ. സുധാകരൻ കടുംപിടിത്തം തുടരുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുധാകരനുമായി വീണ്ടും ചർച്ച നടത്തി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കെ. സുധാകരന്‍റെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mambaram divakaran against k sudhakaran
Next Story