Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമ്പാടിലെ മർദനം: പഞ്ചായത്ത് പ്രസിഡന്‍റിനും ആം ആദ്മി നേതാവിനുമെതിരെ കേസ്
text_fieldsbookmark_border
മമ്പാട്: മമ്പാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട പരാതികളിൽ നിലമ്പൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
ആം ആദ്മി പാർട്ടി നേതാവിന്‍റെ പരാതിയിൽ ഇയാളെ മർദിച്ചതിന് മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസനെതിരെയും, പ്രസിഡന്‍റിന്‍റെ പരാതിയിൽ ആം ആദ്മി പാർട്ടി വണ്ടൂര്‍ നിയോജമണ്ഡലം കണ്‍വീനറായ എ. സവാദിനെതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനുമാണ് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതികൾക്കിടയാക്കിയ സംഭവം. സവാദിന് മര്‍ദനമേൽക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

