'ബംഗാളിൽ നിരോധിച്ചാൽ ഞങ്ങൾ ഡൽഹിയിൽ പ്രതിഷേധിക്കും'; പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ മമതാ ബാനർജി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്നു വരുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധവുമായി മമതാ ബാനർജി. ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിന് തങ്ങൾക്ക് പൊലീസ് അനുമതി നൽകാത്തതിനെ മമത അപലപിച്ചു. സംസ്ഥാനത്ത് പൊലീസ് രാജ് ഉണ്ടെന്ന് വ്യക്തമാവുകയാണെന്നും ബംഗാളിൽ പ്രതിഷേധിക്കാൻ തങ്ങളെ അനുവദിച്ചില്ലെങ്കിൽ തങ്ങൾ ഡൽഹിയിൽ പ്രതിഷേധിക്കുമെന്നും മമത പറഞ്ഞു.
പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന മമതയുടെ ആരോപണം പൊലീസ് തള്ളി. തൃണമൂൽ എം.പിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണത്തിനിരയായതിനെ തുടർന്നാണ് മമതാ ബാനർജി പ്രതിഷേധത്തിന് അനുമതി തേടിയത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് നേതാക്കളെ ആക്രമിച്ചതെന്നാണ് മമത ബാനർജിയുടെ ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

