Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​ടു​വി​ൽ...

ഒ​ടു​വി​ൽ ക​ര​യി​പ്പി​ച്ച്; ഇ​ന്ന​​സെൻറിനെ ഒ​രു നോ​ക്കു​കാ​ണാ​​ൻ ഒഴുകിയെത്തിയത് ജനസഹസ്രം

text_fields
bookmark_border
innocent death
cancel
camera_alt

ഇ​ന്ന​സെ​ന്‍റി​ന്‍റെ മൃ​ത​ദേ​ഹം ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി

കൊ​ണ്ടു​വ​രു​ന്നു 

തൃ​ശൂ​ർ: ര​സ​ച്ച​ര​ട് പൊ​ട്ടാ​തെ ആ ​പ്ര​സം​ഗ​ങ്ങ​ളേ​റെ മു​ഴ​ങ്ങി​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ടൗ​ൺ​ഹാ​ളി​ൽ ഇ​ന്ന​സെ​ന്റ് നി​ശ്ച​ല​നാ​യി കി​ട​ന്ന കാ​ഴ്ച എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് ന​ന​യി​ച്ചു. അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത് മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ. ഉ​ച്ച​ക്ക് 2.20നാ​ണ് ഇ​ന്ന​സെ​ന്റി​ന്റെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ച വാ​ഹ​നം ടൗ​ൺ​ഹാ​ളി​​ലേ​ക്കെ​ത്തി​യ​ത്.

അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ ജ​ന​സ​ഞ്ച​യ​ത്തെ സാ​ക്ഷി​യാ​ക്കി നാ​ട്ടു​കാ​ർ ആം​ബു​ല​ൻ​സി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ടൗ​ൺ​ഹാ​ളി​ൽ ഒ​രു​ക്കി​യ പു​ഷ്പ​പീ​ഠ​ത്തി​ന് സ​മീ​പ​ത്തെ ക​സേ​ര​ക​ളി​ലേ​ക്ക് ക​ര​ഞ്ഞു​ക​ല​ങ്ങി​യ ക​ണ്ണു​ക​ളു​മാ​യി ഭാ​ര്യ ആ​ലീ​സും മ​ക​ന്റെ ഭാ​ര്യ ര​ശ്മി​യും ആ​ദ്യ​മെ​ത്തി. പി​ന്നാ​ലെ ആം​ബു​ല​ൻ​സി​നൊ​പ്പം കൊ​ച്ചി​യി​ൽ നി​ന്നു​വ​ന്ന മ​ക​ൻ സോ​ണ​റ്റ്, കൊ​ച്ചു​മ​ക​ൻ ഇ​ന്ന​സെ​ന്റ് സോ​ണ​റ്റ്, പ്രി​യ​ദ​ർ​ശ​ൻ, ദി​ലീ​പ്, ഇ​ട​വേ​ള ബാ​ബു, ബാ​ബു​രാ​ജ്, സി​ദ്ദീ​ഖ്, ജോ​ജു ജോ​ർ​ജ്, ആ​ന്റോ ജോ​സ​ഫ് എ​ന്നി​വ​രു​മെ​ത്തി. തി​ര​ക്കി​നെ വ​ക​ഞ്ഞു​മാ​റ്റി ഇ​ന്ന​സെ​ന്റി​ന്റെ ഭൗ​തി​ക​ശ​രീ​രം കൊ​ണ്ടു​വ​ന്നു. മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വാ​ണ് ആ​ദ്യ റീ​ത്ത് സ​മ​ർ​പ്പി​ച്ച​ത്. പി​ന്നാ​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും നാ​ട്ടു​കാ​രു​മെ​ത്തി പ്ര​ണാ​മ​മ​ർ​പ്പി​ച്ചു. 3.22നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഭാ​ര്യ ക​മ​ല​യോ​ടൊ​പ്പം ടൗ​ൺ​ഹാ​ളി​ലെ​ത്തി​യ​ത്. വി​തു​മ്പി​ക്കൊ​ണ്ടി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​രു​വ​രും ആ​ശ്വ​സി​പ്പി​ച്ചു. പൊ​ട്ടി​ക്ക​ര​ഞ്ഞ കൊ​ച്ചു​മ​ക​ൻ ഇ​ന്ന​സെ​ന്റ് സോ​ണ​റ്റി​നെ ക​മ​ല ചേ​ർ​ത്തു​പി​ടി​ച്ച് സാ​ന്ത്വ​നി​പ്പി​ച്ചു. വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​ൽ​പ​നേ​രം ഇ​രു​ന്ന ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചു​പോ​യ​ത്.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​ബി. രാ​ജേ​ഷ്, സം​വി​ധാ​യ​ക​രാ​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ടോം ​ഇ​മ്മ​ട്ടി, അ​മ്പി​ളി, ന​ട​ന്മാ​രാ​യ ടോ​വി​നോ തോ​മ​സ്‌, ബി​ജു മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. 5.15ന് ​പൊ​തു​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ഴും ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഭൗ​തി​ക​ശ​രീ​രം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ പ​ള​ളി​യു​ടെ കി​ഴ​ക്കേ സെ​മി​ത്തേ​രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​സ്കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:innocentdeathactor
News Summary - malyalam film actor innocent death
Next Story