Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർവകലാശാല...

കേന്ദ്ര സർവകലാശാല വി.സിക്ക്​ കാലാവധി നീട്ടാൻ നിയമ ഭേദഗതി മറച്ചുവെച്ചു

text_fields
bookmark_border
കേന്ദ്ര സർവകലാശാല വി.സിക്ക്​ കാലാവധി നീട്ടാൻ നിയമ ഭേദഗതി മറച്ചുവെച്ചു
cancel

കാസർകോട്​: കേന്ദ്ര സർവകലാശാല വൈസ്​ ചാൻസലർ പ്രഫ. ജി. ഗോപകുമാറിന്​ കാലാവധി നീട്ടി നൽകാൻ പാർലമ​​െൻറ്​ നിയമഭേദഗ തി മറച്ചു​െവച്ചു. വിസിറ്ററായ രാഷ്​ട്രപതിയുടെ അനുമതിയില്ലാതെ കേന്ദ്ര സർവകലാശാല വെസ്​ ചാൻസലർമാർക്ക്​ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന 2013ലെ നിയമഭേദഗതി മറച്ചുവെച്ചെന്നാണ്​ ആരോപണം.

നീട്ടി നൽകുന്നത്​ സംബന്ധിച്ച്​ കേന് ദ്ര മാനവശേഷ വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി പയ്യന്നൂർ സ്വദേശി സി.പി. രത്​നാകരൻ നൽകിയ കത്തിൽ ആധാരമായി ​േചർത്ത ത്​ റദ്ദാക്കപ്പെട്ട 2009ലെ നിയമമാണെന്നും പുറത്തുവന്നു. ഇതിന്​ എതിരെ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ തന്നെ ഹൈകോ ടതിയെ സമീപിച്ചിരിക്കുകയാണ്​. ​ഹരജി സ്വീകരിക്കുന്നത്​ സംബന്ധിച്ച്​ മാർച്ച്​ ഒമ്പതിന് ​കോടതി തീരുമാനമെടുക്കും.

പ്രഫ. ജി. ഗോപകുമാർ 2014 ആഗസ്​റ്റ്​ എട്ടിനാണ്​ വി.സിയായി ചുമതലയേറ്റത്​. ഗോപകുമാറി​​​െൻറ കാലാവധി ​ 2009ലെ കേന്ദ്ര സർവകലാശാല ചട്ടമനുസരിച്ച്​ 2019 ആഗസ്​റ്റ്​ ആറിന് അവസാനിക്കും. എന്നാൽ പുതിയ വൈസ്​ ചാൻസലറെ തെരഞ്ഞെടുക്കാത്തതിനാൽ മാനവശേഷ വികസന മന്ത്രാലയം (എം.എച്ച്​.ആർ.ഡി) കാലാവധി നീട്ടി നൽകി. അടുത്ത വി.സി ചുമതലയേൽക്കുന്നതുവരെയെന്നാണ്​ മന്ത്രാലയം അണ്ടർ സെക്രട്ടറി അയച്ച കത്തിൽ പരാമർശിച്ചത്​.

കേന്ദ്ര സർവകലാശാല നിയമം-2009 പ്രകാരം പുതിയ വി.സി ചുമതലയേൽക്കുന്നതുവരെ നിലവിലെ വി.സി ജി. ഗോപകുമാറിന്​ തുടരാം​. ഇതിന്​ ​എം.എച്ച്​.ആർ.ഡിയുടെ കത്ത്​ മതി. എന്നാൽ, 2013ൽ ഇത്​ ഭേദഗതി ചെയ്​തതിനാൽ കാലാവധി നീട്ടിക്കൊണ്ടുള്ള 2019 ജൂലൈ 30ലെ കത്ത്​ നിയമവിരുദ്ധവും യഥാർഥ ഭേദഗതി നിയമത്തെ മറച്ചുവെച്ചുകൊണ്ടുള്ളതുമാണെന്നാണ്​ കേന്ദ്രസർവകലാശാല അധ്യാപകൻ ഡോ. ടോണി​േഗ്രസ്​ അഡ്വ. എൽവിൻ പീറ്റർ മുഖേന നൽകിയ ഹരജിയുടെ ആധാരം.

വി.സിയുടെ നിയമനവും കാലാവധി ദീർഘിപ്പിക്കലും സംബന്ധിച്ച 2009​ലെ 2(4) കേന്ദ്ര സർവകലാശാല നിയമമാണ്​ 2013ൽ ഭേദഗതി ചെയ്​തത്​​. ഇതു മറച്ചുവെച്ച്​ 2009 ലെ നിയമം സൗകര്യാർഥം ഉപയോഗിച്ച്​ വി.സിക്ക്​ ​നിയമ വിരുദ്ധമായ ആനുകൂല്യം നൽകിയെന്നാണ്​​ ആരോപണം.

2014 ജനുവരി ആറിന്​ ഇൗ ഭേദഗതി​ ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്​. ​ഈ ഭേദഗതി സൂചിപ്പിച്ച്​ വകുപ്പ്​ മന്ത്രാലയം കേന്ദ്ര സർവകലാശാലക്ക്​ നൽകിയ കത്തിൽ 2009ലെ നിയമം നിലനിൽക്കുന്നതല്ലെന്ന്​ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്​. ഗുജറാത്ത്​ സർവകലാശാല വി.സിക്ക്​ എം.എച്ച്​.ആർ.ഡി കാലാവധി നീട്ടി നൽകിയപ്പോൾ ഭേദഗതി നിയമം ചൂണ്ടിക്കാണിച്ച്​ അദ്ദേഹം സ്വീകരിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.

ഹിന്ദി അധ്യാപകൻ സി.പി. വിജയകുമാറിനെ പുറത്താക്കിയ വി.സി ഗോപകുമാറി​​​െൻറ നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നു. നിരവധി വിദ്യാർഥികളെയും അധ്യാപകരെയും ഇൗ കാലയളവിൽ പുറത്താക്കുന്നതിനും സസ്​പ​​െൻറ്​ ചെയ്യുന്നതിനും വി.സിയും പി.വി.സിയും നടപടിയെടുത്തിട്ടുണ്ട്​. ഇവയെ ചോദ്യം ചെയ്​ത്​ അധ്യാപകൻ സമർപിച്ച ഹരജിയിൽ കക്ഷിചേരാനും മൂന്ന്​ അധ്യാപകർ തയാറായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCentral University newsCentral University V.C extensionMHRD news
News Summary - Malpractice in Central university V.C's extension -Kerala news
Next Story