Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാളുകളും...

മാളുകളും റസ്​റ്ററൻറുകളും തുറന്നുപ്രവർത്തിക്കാനുള്ള മാർഗരേഖ പുറത്തിറക്കി

text_fields
bookmark_border
മാളുകളും റസ്​റ്ററൻറുകളും തുറന്നുപ്രവർത്തിക്കാനുള്ള മാർഗരേഖ പുറത്തിറക്കി
cancel

ന്യൂഡൽഹി: രാജ്യ​ത്ത്​ ലോക്​ഡൗണിനെ തുടർന്ന്​ അടച്ചിട്ട മാളുകളും ഹോട്ടലുകളും റസ്​റ്ററൻറുകളും ജൂൺ എട്ടുമുതൽ തുറന്നുപ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജനങ്ങളെ ക്രമീകരിച്ചും തിരക്ക്​ ഒഴിവാക്കിയുമാകണം ഇവയുടെ പ്രവർത്തനം. കണ്ടൈ​ൻമ​​െൻറ്​​ സോണുകളിലെ സ്​ഥാപനങ്ങളെല്ലാം അടഞ്ഞുതന്നെ കിടക്കും. 

  • ഹോട്ടലിലേക്ക്​ പ്രവേശിക്കാനും പുറത്തേക്ക്​ പോകാനും പ്രത്യേകം വഴി ക്രമീകരിക്കണം. തിരക്ക്​ ഒഴിവാക്കണം. 
  • സ്​ഥാപനങ്ങൾക്ക്​ അകത്തേക്ക്​ പ്രവേശിക്കുന്നതിന്​ മ​ുന്നേ താപനില പരിശോധിക്കും. കോവിഡ്​ രോഗലക്ഷണങ്ങളുള്ളവരെ അകത്ത്​ പ്രവേശിപ്പിക്കാൻ പാടില്ല. 
  • നിർബന്ധമായും അകത്ത്​ മാസ്​ക്​ ധരിക്കണം. ജീവനക്കാർ മുഴുവൻ സമയവും മാസ്​ക്​ ധരിക്കണം. 
  • മാളുകൾക്ക്​ അകത്തെ സിനിമ തിയറ്ററുകൾ, കുട്ടികളുടെ കളിസ്​ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഗെയിം സ്​റ്റേഷൻ തുടങ്ങിയവ അടഞ്ഞുകിടക്കും. 
  • സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കണം. ആറടി അകലം പാലിക്കണം. 
  • റസ്​റ്ററൻറുകളിൽ പകുതിയിൽ അധികം സീറ്റുകളിൽ ഇരുന്ന്​ കഴിക്കാൻ അനുവദിക്കരുത്​. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന പേപ്പർ നാപ്​കിനുകൾ ഉപയോഗിക്കണം.  
  • ഹോട്ടലിൽ ജോലി ചെയ്യുന്ന വയോധികർ, ഗർഭിണികൾ എന്നിവർ സ്​ഥാപനത്തിലെത്തുന്നവരുമായി നേരിട്ട്​ ബന്ധപ്പെടരുത്​. 
  • ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ്​ ആയിരിക്കണം ഉപയോഗിക്കേണ്ടത്​. 
  • എസ്​കലേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഒന്നിടവിട്ട പടികളിലായിരിക്കണം ആളുകൾ നിൽക്കേണ്ടത്​.
  • ആളുകൾ സ്​ഥിരമായി തൊടുന്ന വാതിലിൻെറ പിടി, ലിഫ്​റ്റ്​ ബട്ടൺ, കൈവരികൾ, ബെഞ്ചുകൾ തുടങ്ങിയവ അണുവിമുക്തമാക്കണം. 
  • ആളുകൾ ഭക്ഷണം കഴിച്ച്​ പോയശേഷം അണുവിമുക്തമാക്കി​ മാത്രമാണ്​ അടുത്ത ആളുകളെ പ്രവേശിപ്പിക്കേണ്ടത്​. 
  • ആൾക്കൂട്ടം കൂടുന്ന പരിപാടികൾ അനുവദിക്കാൻ പാടില്ല

 

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelmallsmalayalam newsindia newsrestaurantscorona viruscovid 19lockdown
News Summary - Malls, Hotels, Restaurants To Open Monday, Centre Lists New Rules -India news
Next Story