Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്ലികാർജുൻ ഖാർഗെ ചികിത്സക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ

text_fields
bookmark_border
മല്ലികാർജുൻ ഖാർഗെ ചികിത്സക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ
cancel

കോട്ടക്കൽ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി. ബംഗളൂരുവിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ അ​ദ്ദേഹം കാർ മാർഗം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ആര്യവൈദ്യശാലയിലെത്തിയത്. 14 ദിവസത്തെ ചികിത്സക്കായാണ് ഖാർഗെ എത്തിയത്.

എം.പി.മാരായ കെ.സി. വേണുഗോപാൽ, എം.കെ രാഘവൻ, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യർ സ്വീകരിച്ചു.

ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ഡോ. പി. രാംകുമാർ, ചീഫ് മാനേജർ മെറ്റീരിയൽസ് ശൈലജ മാധവൻകുട്ടി, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. കെ.വി. രാജഗോപാൽ, സീനിയർ ഫിസിഷ്യൻ ഡോ. ഷിയാദ്, സീനിയർ മാനേജർ ഹോസ്പിറ്റൽ അഡ്മിനിസ്ടേഷൻ പ്രീത വാരിയർ, ഡെപ്യൂട്ടി മാനേജർ പി.എസ് രാഖി, പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mallikarjun kharge at kottakkal arya vaidya sala
Next Story