Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​ മാസ വാടകയും...

മൂന്ന്​ മാസ വാടകയും മറ്റു പരിചരണ ചെലവുകളും ഒഴിവാക്കി മാൾ ഉടമ 

text_fields
bookmark_border
മൂന്ന്​ മാസ വാടകയും മറ്റു പരിചരണ ചെലവുകളും ഒഴിവാക്കി മാൾ ഉടമ 
cancel
camera_alt??????????????? ????????? ???

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പ്ര​മു​ഖ വ്യാ​പാ​ര സ​മു​ച്ച​യ​മാ​യ സെ​ൻ​ട്രോ മാ​ളി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ വാ​ട​ക​യും മ​റ്റു പ​രി​ച​ര​ണ ചെ​ല​വു​ക​ളും ഒ​ഴി​വാ​ക്കി ന​ൽ​കി ഉ​ട​മ​യു​ടെ മാ​തൃ​കാ​പ​ര​മാ​യ കൈ​ത്താ​ങ്ങ്. മാ​ൾ ന​ട​ത്തി​കൊ​ണ്ടു​േ​പാ​കു​ന്ന​തി​െൻറ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ടി​യി​ലും മൂ​ന്ന്​ മാ​സ​ത്തെ വാ​ട​ക​യും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ട​മ മ​തി​ല​കം പു​ന്ന​ക്ക​ബ​സാ​ർ ഞാ​റ​ക്കാ​ട്ടി​ൽ ബ​ഷീ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​യ​ത്. വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. 

ഇ​തു​വ​ഴി ഓ​രോ മാ​സ​വും 25 ല​ക്ഷം രൂ​പ​യി​ല​ധി​ക​മാ​ണ് ഉ​ട​മ​ക്ക് ന​ഷ്​​ട​മാ​കു​ന്ന​ത്. മാ​ൾ  അ​ട​ഞ്ഞു​കി​ട​ന്നാ​ലും നി​ശ്ചി​ത വൈ​ദ്യു​തി ചാ​ർ​ജും ജോ​ലി​ക്കാ​രു​ടെ ശ​മ്പ​ള​വും മ​റ്റു മെ​യി​ൻ​റ​ന​ൻ​സു​മാ​യി മാ​സം വ​ലി​യ തു​ക ചെ​ല​വ് വ​രും. പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​രു​ന്നൂ​റോ​ള​വും  പ​രോ​ക്ഷ​മാ​യി അ​ഞ്ഞൂ​റി​ല​ധി​ക​വും ആ​ളു​ക​ൾ  ജോ​ലി ചെ​യ്തു​വ​രു​ന്ന സെ​ൻേ​ട്രാ​മാ​ളി​ൽ  ഇ​ന്ത്യ​യി​ലെ വ​മ്പ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ ഷോ​റൂ​മു​ക​ളു​മു​ണ്ട്. 

ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ഏ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ വ്യാ​പാ​രി​ക​ളു​ടെ ദു​രി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ത​ന്നെ പോ​ലെ ഒ​രാ​ൾ​ക്ക് സാ​ധി​ക്കി​ല്ലാ​യെ​ന്ന് ബ​ഷീ​ർ പ​റ​ഞ്ഞു. മ​റ്റു മാ​ളു​കാ​ർ​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക്ക് പോ​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന തീ​രു​മാ​ന​മാ​ണ് ഉ​ട​മ​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മാ​ളി​ലെ ഖാ​ദി ഷോ​റൂം ന​ട​ത്തി​പ്പു​കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​എ​സ്. സാ​ബു വി​ല​യി​രു​ത്തി. 25,000 മു​ത​ൽ 50,000 രൂ​പ വ​രെ​യാ​ണ് ഒ​രോ ക​ട​ക​ൾ​ക്കും വാ​ട​ക​യി​ന​ത്തി​ൽ ന​ൽ​കി വ​രു​ന്ന​ത്.

Show Full Article
TAGS:kerala news 
News Summary - mall owner waived off rent -kerala news
Next Story