മലയോര ഹൈവേ കോടഞ്ചേരി - കക്കാടം പൊയിൽ റീച്ച് തുറന്നു
text_fieldsതിരുവമ്പാടി (കോഴിക്കോട്): കോടഞ്ചേരി-കക്കാടംപൊയിൽ 34 കി.മീ. മലയോര ഹൈവേ കൂടരഞ്ഞിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് വായ്പയല്ല, സഹായമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ബാധ്യത കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിനോട് വിരോധം ഉണ്ടാകാം. എന്നാൽ, നാടിനോട് വിരോധം അരുത്. നിക്ഷേപ സൗഹൃദത്തിൽ ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്താണ്. ശിപാർശകൊണ്ട് കിട്ടിയതല്ല, യോഗ്യതകൊണ്ട് കിട്ടിയതാണ് ഈ അംഗീകാരം. പത്ത് നിയമങ്ങൾ ഭേദഗതി ചെയ്താണ് സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കിയത്. ദേശീയപാത പഞ്ചായത്ത് റോഡുകളെക്കാൾ ദയനീയമായിരുന്നു. 2016നു മുമ്പ് സർക്കാറിന്റെ കെടുകാര്യസ്ഥത കാരണം ദേശീയപാത സ്ഥലമേറ്റെടുപ്പ് നടന്നില്ല. കുറ്റകരമായ അനാസ്ഥയാണ് യു.ഡി.എഫ് സർക്കാർ കാണിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

