മലയാറ്റൂര്‍ കാട്ടാന ആക്രമണം : കമ്പിവേലികള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി
text_fieldsകൊച്ചി: മലയാറ്റൂര്‍ കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ കമ്പിവേലികള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ. വെള്ളിയാംകുളം കോളനി, പോട്ട ഐ.ഐ.ടി കനാല്‍ മേഖല, പാണിയേലിപ്പോര് മുതല്‍ കപ്രികാട് വരെയുള്ള മേഖലകളിലും ഉള്‍പ്പടെ നിലവില്‍ കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കമ്പിവേലികള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശങ്ങളില്‍ രാത്രികാല നിരീക്ഷണവും ഉള്ളതായി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലയാറ്റൂരിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എം.എല്‍.എ യുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മലയാറ്റൂര്‍ മേഖലയിലുള്ള കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.മനോജ്, മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയ് ആവുകാരന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.