Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭക്ഷണവും...

'ഭക്ഷണവും ​വെള്ളവുമില്ല, പുറത്തിറങ്ങിയാൽ പൊലീസ് അടിക്കും" VIDEO

text_fields
bookmark_border
ഭക്ഷണവും ​വെള്ളവുമില്ല, പുറത്തിറങ്ങിയാൽ പൊലീസ് അടിക്കും VIDEO
cancel
camera_alt??????????? ????????? ????????? ????????

ഹൈദരാബാദ്​ / കേളകം: ‘ഭക്ഷണവും വെള്ളവുമില്ല, ​താമസിക്കാൻ സ്​ഥലമില്ല, പൈസയുമില്ല. നാല്​ ദിവസമായി ഞങ്ങൾ ഇവിടെ കുട ുങ്ങിക്കിടക്കുകയാണ്​. പുറത്തിറങ്ങാൻ പറ്റുന്നില്ല. പൊലീസ്​ അടിച്ചോടിക്കും. ഞങ്ങളെ സഹായിക്കണം’ ഹൈദരാബാദിലെ ലോഡ്​ജിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ അപേക്ഷയാണിത്​.

മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്യുന്ന വരാണ്​ 18 അംഗ സംഘത്തിലുള്ളത്​. കോവിഡ്​ 19 ഭീതിമൂലം നാട്ടിലേക്ക്​ തിരിച്ച ഇവർ ബസ് മാർഗമാണ് ശനിയാഴ്​ച ഹൈദരാബാദിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ തീവണ്ടി ഗതാഗതം നിലച്ചു. തുടർന്ന്​ കണ്ണൂരിലേക്ക് വരാൻ വിമാന ടിക്കറ്റ് എടുത്തെങ്കിലും വിമാനവും റദ്ദായി. ഒടുവിൽ ഹൈദരാബാദ് വിമാനത്താവളത്തിന് സമീപം ഷംസിയാബാദിലെ ഒ.കെ. ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. രണ്ട്​ റൂമിലായാണ്​ 18 പേർ ഇവിടെ കഴിയുന്നത്​. ദിവസങ്ങളായി പട്ടിണിയിൽ കഴിയുന്ന തങ്ങളോട് ഒഴിഞ്ഞ് പോകാൻ ലോഡ്‌ജ് ഉടമകൾ ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.

13 കണ്ണൂരുകാരും രണ്ട് പത്തനംതിട്ടക്കാരും മൂന്ന്​ തൃശൂർകാരുമാണ് സംഘത്തിലുള്ളത്​. ലോക്​ ഡൗൺ പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന്​ കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിതിൻ ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു. പുറത്തിറങ്ങിയാൽ പൊലീസ്​ ഓടിച്ചിട്ട്​ അടിക്കുകയാണ്​. കഴിഞ്ഞ ദിവസം വാങ്ങിയ ബ്രഡ്​ പങ്കുവെച്ചാണ്​ വിശപ്പടക്കിയത്​. എല്ലാവരുടെ കൈയ്യിലും കൂടി 130 രൂപയാണ്​ ആകെയുള്ളത്​ -ജിതിൻ പറഞ്ഞു.

ഹൈദരാബാദിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടതായും സംഘത്തിലുള്ള വൈഷ്​ണവ്​ പറഞ്ഞു. സർക്കാർ ഇടപെട്ട്​ തങ്ങൾക്ക്​ എ​ന്തെങ്കിലും സഹായം ചെയ്യണമെന്നാണ്​ ഇവരുടെ അപേക്ഷ. ഫോൺ: 7306 267 921, 7994 180 089.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - malayalis trapped in hyderabad-kerala news
Next Story