Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരാബാദിൽ...

ഹൈദരാബാദിൽ കുടുങ്ങിയവർക്ക്​ രക്ഷകരായി മലയാളി അസോസിയേഷൻ

text_fields
bookmark_border
ഹൈദരാബാദിൽ കുടുങ്ങിയവർക്ക്​ രക്ഷകരായി മലയാളി അസോസിയേഷൻ
cancel
camera_alt?????????? ???????????? ?????? ??????????????? ???????????? ?????????? ??.????.??.?? ?????? ?????????????????? ?????????????

ഹൈദരാബാദ്​: ഭക്ഷണവും വെള്ളവുമില്ലാതെ നരകിച്ച 18 മലയാളി യുവാക്കൾക്ക്​ രക്ഷകരായി ആൾ ഇന്ത്യ മലയാളി അസോസിയേഷൻ. ഇ വരെ ഹൈദരാബാദ്​ ബാലനഗറിലെ​ മലയാളികൾ നടത്തുന്ന എൻ.എസ്​.കെ.കെ എന്ന സ്​കൂളി​ന്റെ ഹോസ്​റ്റലിലേക്ക്​ മാറ്റി. രണ്ടാ ഴ്​ചത്തേക്കുള്ള ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യവും ചെയ്​തുതന്നതായി സംഘത്തിലുള്ള ജിതിൻ ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു.

13 കണ്ണൂരുകാരും രണ്ട് പത്തനംതിട്ടക്കാരും മൂന്ന്​ തൃശൂർകാരുമടങ്ങുന്ന സംഘം ഹൈദരാബാദിൽ കുടുങ്ങിയത്​ സംബന്ധിച്ച്​ ‘മാധ്യമം ഓൺലൈൻ’ ഇന്നലെ വാർത്ത നൽകിയിരുന്നു. സഹായമഭ്യർഥിക്കുന്ന വിഡിയോയും പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്യുന്ന ഇവർ കോവിഡ്​ 19 ഭീതി മൂലമാണ്​ നാട്ടിലേക്ക്​ തിരിച്ചത്​.

ബസ് മാർഗം ശനിയാഴ്​ച ഹൈദരാബാദിൽ എത്തിയപ്പോഴാണ്​ നാട്ടിലേക്കുള്ള തീവണ്ടി ഗതാഗതം നിലച്ചതറിയുന്നത്​. തുടർന്ന്​ കണ്ണൂരിലേക്ക് വരാൻ വിമാന ടിക്കറ്റ് എടുത്തെങ്കിലും വിമാനവും റദ്ദായി. ഒടുവിൽ ഹൈദരാബാദ് വിമാനത്താവളത്തിന് സമീപം ഷംസിയാബാദിലെ ഒ.കെ. ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. കൈയ്യിൽ പണമില്ലാതെ പട്ടിണിയിൽ കഴിഞ്ഞ ഇവരോട്​ ഒഴിഞ്ഞുപോകാൻ ലോഡ്‌ജ് ഉടമകൾ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്​ സഹായവുമായി മലയാളി അസോസിയേഷനെത്തിയത്​.

ലോക കേരള മഹാസഭ അംഗങ്ങളായ രാധാകൃഷ്​ണൻ, പ്രദീപ്​, സി.എസ്​ പ്രസാദ്​, തോമസ്​ ജോൺ, തെലങ്കാന കേരള സ്​കൂൾ മാനേജ്​മ​​െൻറ്​ അസോസിയേഷൻ സെക്രട്ടറി കേളകം സ്വദേശി സുമേഷ്​ സി. രവീന്ദ്രൻ, സുരേഷ്​, സുരേന്ദ്രൻ, കേണൽ എം.ജി നായർ തുടങ്ങിയവരാണ്​ സാമ്പത്തികമായും മറ്റും സഹായിച്ചത്​. സർക്കാർ ഇടപെട്ട്​ 18 പേരെയും നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും 21 ദിവസം ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതുപേക്ഷിക്കുകയായിരുന്നു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamkerala newshyderabad
News Summary - malayalis-trapped-hyderabad-kerala follow up
Next Story