Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എത്ര അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പ്രതിസന്ധിയിൽ മലയാളി പരസ്പരം താങ്ങും തണലുമാകും -ടൊവിനോ തോമസ്

text_fields
bookmark_border
‘ഫെസ്റ്റിവൽ ഓഫ് കേരള’ത്തിന് ഉജ്ജ്വല തുടക്കം
എത്ര അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പ്രതിസന്ധിയിൽ മലയാളി പരസ്പരം താങ്ങും തണലുമാകും -ടൊവിനോ തോമസ്
cancel

തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷം മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമകളും സംഗമിക്കുന്ന വേദിയായി. സ്നേഹവും സഹവർത്തിത്വവും ഉയർത്തി, എഴുപതാണ്ടിന്‍റെ ആഘോഷങ്ങൾ ഇനി ഒരുവർഷം നീളുന്ന വൈവിധ്യങ്ങൾ കൊണ്ട് നിറയും.

സർക്കാർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. എത്ര അഭിപ്രായവ്യത്യാസമുണ്ടെങ്കിലും എപ്പോഴൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം ഒരു സമൂഹം എന്ന നിലക്ക് ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം താങ്ങും തണലുമാവുകയും ചെയ്യുകയെന്നത് മലയാളിയുടെ പ്രത്യേകതയാണെന്ന് വിശിഷ്ടാതിഥിയായ ടൊവിനോ തോമസ് പറഞ്ഞു.

ആർജിത നേട്ടങ്ങളെ അഭിമാനപൂർവം ഉയർത്തിപ്പിടിച്ച് മലയാളികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി കേരളം നേടിയെടുത്തത് പ്രകൃതിഭംഗികൊണ്ട് മാത്രമല്ല, സഹവർത്തിത്വവും എല്ലാ സമൂഹങ്ങളെയും ചേർത്തുപിടിച്ച് കൊണ്ടുപോകാനുള്ള കഴിവുമുള്ളത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എഴുപത് വർഷത്തിൽ കേരളം ആന്തരികമായി ദൃഢമായെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.

സർക്കാർ ചട്ടങ്ങളിലും നിയമങ്ങളിലും നടപടിക്രമങ്ങളും മാറ്റം വരുത്താൻ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ കഴിയുന്ന ബി.പി.പി.ആർ പോർട്ടലിന്റെ ലോഞ്ച് ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. സർക്കാർ വകുപ്പുകൾക്കുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾ മന്ത്രി സി.പി. ജോണും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വിതരണം ചെയ്തു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് , സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി.എസ്. അരവിന്ദ് എന്നിവർ സംസാരിച്ചു. മലയാള സംഗീതത്തിന്റെ പരിണാമ യാത്രയെ സംഗീതത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും സമന്വയത്തിലൂടെ അവതരിപ്പിച്ച ‘ഗാനാഞ്ജലി: കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ അരങ്ങേറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalis stand together in crisis despite differences: Tovino
Next Story