ഇറാനിലും ഇസ്രായേലിലും മലയാളികൾ സുരക്ഷിതർ, തെഹ്റാനിലും തെൽ അവീവിലും സ്ഥിതി ഗുരുതരം; നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുറന്നു
text_fieldsതിരുവനന്തപുരം: ഇറാനിലെയും ഇസ്രായേലിലെയും മലയാളികൾ നിലവിൽ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശേരി. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും മലയാളികൾ പങ്കുവച്ചു. ഇസ്രയേലിലെ തെൽ അവീവിലും ഇറാനിലെ തെഹ്റാനിലും സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ കെർമാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസിന് പഠിക്കുന്ന 12 മലയാളി വിദ്യാര്‍ഥികളും ബിസിനസ് ആവശ്യത്തിനു തെഹ്റാനിലേക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. വിദ്യാർഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന തെഹ്റാനിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്. ബിസിനസ്സ് സംഘം തെഹ്റാനില്‍ നിന്നും തദ്ദേശീയരായ ഇറാനികളുടെ കൂടി സഹായത്തോടെ ഏകദേശം 10 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്കാണ് മാറിയത്.
യെസ്ഡിയില്‍നിന്നും നാലു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ബന്ദര്‍അബ്ബാസ് തുറമുഖത്തുനിന്നു ജി.സി.സിയിലേക്ക് കടക്കാനാണ് നീക്കം. അതേസമയം, ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും പൗരന്മാരെയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചു. ഇസ്രായേലിലെ മലയാളികളുമായും ലോകകേരള സഭാംഗങ്ങളുമായും സംസാരിച്ചിരുന്നു.
രാത്രിയില്‍ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ട് അപ്പാര്‍ട്ട്‌മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നാണ് അറിഞ്ഞത്. കേരളീയരായ കെയര്‍ഗിവേഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രായേലിലുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. തെഹ്‌റാന്‍, തെല്‍അവീവ് എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
നോര്‍ക്കയുടെ കോള്‍സെന്ററും സജ്ജമാണെന്ന് സി.ഇ.ഒ പറഞ്ഞു.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം:
1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
+91-9968291988 (Whatsapp)
ഇ-മെയില്‍: situationroom@mea.gov.in
ഇറാനിലെ തെഹ്റാന്‍ ഇന്ത്യന്‍ എംബസി:
വിളിക്കുന്നതിനു മാത്രം :
+98 9128109115, +98 9128109109 വാട്‌സാപ്പ്:
+98 901044557, +98 9015993320, +91 8086871709.
ബന്ദര്‍അബ്ബാസ്: +98 9177699036
സഹീദന്‍: +98 9396356649
ഇമെയില്‍: cons.tehran@mea.gov.in
ഇസ്രായേലിലെ തെൽ അവീവ് ഇന്ത്യന്‍ എംബസി:
+ 97254-7520711, +97254-3278392
ഇമെയില്‍: cons1.telaviv@mea.gov.in.
നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍:
18004253939 (ടോള്‍ ഫ്രീ നമ്പര്‍)
+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍)
സി. മണിലാല്‍
പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്-തിരുവനന്തപുരം
www.norkaroots.org, www.norkaroots.kerala.gov.in,
www.nifl.norkaroots.org, ww.lokakeralamonline.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

