ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്
text_fieldsഗൂഡല്ലൂർ/ആയഞ്ചേരി: ഊട്ടിയിലേക്ക് വിനോദ യാത്ര പോയ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വടകര വള്ള്യാട് സ്വദേശി കിളിയമ്മൽ ഇബ്രാഹിമിന്‍റെ മകൻ പുതിയോട്ടിൽ മുഹമ്മദ് സാബിർ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് സാബിർ ഉൾപ്പടെ മൂന്ന് പേരാണ് കാറിൽ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഗൂഡല്ലൂരിലെ സൂചി മലയിൽനിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആദ്യം കടന്നൽ കുത്തേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള തെറോടൻ കണ്ടി ഹസിഫിനും കുത്തേറ്റു. പരിക്കേറ്റ ഹാസിസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതല്ല. മറ്റൊരു സുഹൃത്ത് ആയഞ്ചേരി സ്വദേശി ഒതയോത്ത് സിനാൻ കുത്തേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം രണ്ടിനാണ് സാബിർ ദുബൈയിൽനിന്നു നാട്ടിൽ വന്നത്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുബഷീർ, ഇഹ്സാൻ, നഫീസത്തുൽ മിസ്‌രിയ.
മൃതദേഹം വ്യാഴാഴ്ച ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം വൈകീട്ട് വള്ളിയാട് ജുമാ മസ് ജിദിൽ ഖബറടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

