Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപി​െൻറ തിരോധാനം:...

സന്ദീപി​െൻറ തിരോധാനം: ഹൈവേ കൊള്ളസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം

text_fields
bookmark_border
സന്ദീപി​െൻറ തിരോധാനം: ഹൈവേ കൊള്ളസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം
cancel

ബംഗളൂരു: കോഴിക്കോട്ടുനിന്ന്​ കർണാടകയിൽ ​ൈബക്ക്​ സഞ്ചാരത്തിനിറങ്ങിയ യുവാവിനെ ചിക്കമഗളൂരു ഹരിഹരപുരക്ക്​ സമീപം കാണാതായ സംഭവത്തിൽ ഹൈവേ കൊള്ളസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം. തൊണ്ടയാട്​ പാലാഴി ഹൈലൈറ്റ്​ ബിസിനസ്​ പാർക്കിൽ ‘​െഎബേർഡ്​’ മീഡിയ കമ്പനിയിലെ മാർക്കറ്റിങ്​ മാനേജറും കുറ്റ്യാടി മൊകേരി സ്വദേശിയുമായ എസ്​. സന്ദീപിനെ(34)യാണ്​ ഞായറാഴ്​ച ഉച്ചയോടെ കാണാതായത്​.

കർണാടകയിലെ ​ൈഹവേകളിൽ ഒറ്റക്ക്​ യാത്ര ചെയ്യുന്നവരെയും കാറുകളിൽ കുടുംബസമേതം യാത്രചെയ്യുന്നവരെയും കവർച്ച ചെയ്യുന്ന സംഘങ്ങൾ നിരവധിയാണ്​. ഇതരസംസ്​ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ തെരഞ്ഞുപിടിച്ച്​ കൊള്ളയടിക്കുന്ന ഇത്തരം സംഘങ്ങളിലേക്കാണ്​ കേരള-കർണാടക പൊലീസ്​ സംഘം സംയുക്തമായി നടത്തുന്ന അന്വേഷണം ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്​. ചിക്കമഗളൂരുവി​​​​െൻറ സമീപ ജില്ലയായ ദാവൻകരെയിൽ വ്യാഴാഴ്​ച അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. സന്ദീപിനെ തിരഞ്ഞുപോയ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘവും ഹരിഹരപുരയിൽ തങ്ങുകയാണ്​.

സന്ദീപി​​​​െൻറ തിരോധാനത്തിനുപിന്നിൽ ഹൈവേ കൊള്ളസംഘങ്ങളുടെ സാധ്യതയാണ്​ കൂടുതലും കൽപിക്കപ്പെടുന്നത്​. സന്ദീപി​​​​െൻറ ബൈക്കിന്​ കേടുപാടുകളൊന്നുമില്ലെങ്കിലും ​ൈബക്ക്​ നിർത്തിയിട്ടതിന്​ അൽപം അകലെയായി തുംഗ നദിക്കരയിൽനിന്ന്​ യുവാവി​​​​െൻറ വാച്ച്​ തകർന്ന നിലയിൽ കണ്ടെത്തിയതാണ്​ സംശയമുളവാക്കുന്നത്​. സന്ദീപി​​​​െൻറ മൊബൈൽഫോണും പഴ്​സും ബൈക്കി​​​​െൻറ ചാവിയും പൊലീസിന്​ കണ്ടെടുക്കാനായിട്ടില്ല. ​ൈബക്കും വാച്ചും നദിക്കരയിൽ കണ്ടെത്തിയത്​ ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കത്തി​​​​െൻറ ഭാഗമാ​ണെന്നും പൊലീസ്​ സംശയിക്കുന്നുണ്ട്​. പുഴയിൽ മുങ്ങൽ വിദഗ്​ധരും ഫയർഫോഴ്​സും നടത്തിയ തിരച്ചിലിൽ ഒരു സൂചനയും കണ്ടെത്താനാവാത്തതാണ്​ ഇൗ സംശയത്തിന്​ കാരണം.

കർണാടകയിൽ വീരാജ്​പേട്ട^ മൈസൂരു, ഗുണ്ടൽപേട്ട്​^ ബംഗളൂരു റോഡുകളും മാണ്ഡ്യ, രാമനഗര, ഹാസൻ, ദാവൻകരെ, ചിക്കമഗളൂരു ഭാഗങ്ങളും ഹൈവേ കവർച്ചാസംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്​. വാഹനങ്ങൾ തട്ടിയെടുക്കുന്നതിന്​ പകരം പണം, മൊ​ൈബൽഫോൺ, സ്വർണം തുടങ്ങിയവയാണ്​ ഇത്തരം കവർച്ചാസംഘങ്ങളുടെ ലക്ഷ്യം. മാസങ്ങൾക്കുമുമ്പ്​ ഗുണ്ടൽപേട്ട്​, ഹുൻസുർ, മൈസൂരു, രാമനഗര ഭാഗങ്ങളിൽ കേരള രജിസ്​ട്രേഷനുള്ള വാഹനങ്ങൾ തടഞ്ഞ്​ കൊള്ള പതിവായിരുന്നു. മലയാളി സന്നദ്ധ സംഘടനകളുടെ പരാതിയെ തുടർന്ന്​ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയതോടെയാണ്​ കൊള്ളസംഘങ്ങൾ തൽക്കാലത്തേക്ക്​ പിൻവലിഞ്ഞത്​.

ശനിയാഴ്​ച പുലർച്ചെ ത​​​​െൻറ കെ.എൽ. 18 വി. 911 യു.എം റെനഗേഡ്​ കമാ​ൻഡോ ബൈക്കിലാണ്​ സന്ദീപ്​ കർണാടകയിലേക്ക്​ തിരിച്ചത്​. ഒാഫ്​ റോഡ്​ യാത്രകൾ ഏറെ ഇഷ്​ടപ്പെട്ടിരുന്ന സന്ദീപ്​ ജോലിക്കിടയിലെ സമ്മർദങ്ങളിൽനിന്ന്​ മുക്തിതേടാൻ യാത്രകളെയാണ്​ ആശ്രയിച്ചിരുന്നതെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. ശനിയാഴ്​ച പുലർച്ചെ കോഴിക്കോടുനിന്ന്​ പുറപ്പെട്ട്​ വീരാജ്​പേട്ട, പെരിയപട്ടണ വഴി ചിക്കമഗളൂരുവിലെ മുല്ലയാനഗിരിയിലെത്തി ശനിയാഴ്​ച രാത്രി അവിടെ തങ്ങുകയായിരുന്നു.

യാത്രയുടെ ഒാരോ ഘട്ടത്തിലും വിവരങ്ങൾ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച സന്ദീപ്​ ഞായറാഴ്​ച ഉച്ചയോടെ ശൃംഗേരിയിൽനിന്ന്​ കാട്ടിലെ മൺപാതയിൽനിന്ന്​ എടുത്ത ചിത്രം​ അവസാനമായി പോസ്​റ്റ്​ ചെയ്​തിരുന്നു. ഉച്ചക്ക്​ ശേഷം ഫോൺ സ്വിച്ച്​ ഒാഫ്​ ചെയ്​ത നിലയിലായിരുന്നു. പിന്നീട്​ യുവാവിനെ കുറിച്ച്​ ഒരു വിവരവും ലഭിച്ചിട്ടില്ല. കോഴിക്കോട്​ നല്ലളം സ്​റ്റേഷനിലെ എ.എസ്​.​െഎ സുരേഷ് ബാബു​, സിവിൽ ഒാഫിസർ തഹ്​സീം എന്നിവരും ചിക്കമഗളൂരു ഹരിയപുര എസ്​.​െഎ രഘുനാഥ്​, കൊപ്പ സി.​െഎ. മഞ്​ജുനാഥ്​ എന്നിവരുടെ നേതൃത്വത്തിലാണ്​ അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamissingkerala newsmalayalam newsSandeepmalayali youth
News Summary - malayali youth missing in karnataka -kerala news
Next Story