Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി യുവാവ് ​പോളണ്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

text_fields
bookmark_border
മലയാളി യുവാവ് ​പോളണ്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
cancel

വാഴ്സോ: പോളണ്ടിൽ ബാങ്ക് ജീവനക്കാരനായ മലയാളി യുവാവിനെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷരീഫ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ഇബ്രാഹിം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിമിനെ ജനുവരി 24 ​മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു. 10 മാസം മുമ്പാണ് ഇബ്രാഹിം ഷെരീഫ് ജോലിക്കായി വിദേശത്തേക്ക് പോയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali youth found dead in Poland
Next Story