Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
NUSRATH JAHAN
cancel
Homechevron_rightNewschevron_rightKeralachevron_rightറിപ്പബ്ലിക്കൻ പാർട്ടി...

റിപ്പബ്ലിക്കൻ പാർട്ടി ഓഫ്​ ഇന്ത്യയുടെ ഗവർണർ നോമിനിയായി മലയാളിയായ നുസ്രത്​ ജഹാൻ

text_fields
bookmark_border

കോഴിക്കോട്​: എൻ.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ്​ ഇന്ത്യയുടെ ഗവർണർ നോമിനിയായി മലയാളിയായ നുസ്രത്​ ജഹാനെ ശിപാർശ ചെയ്​തു. അടുത്ത്​ വരുന്ന ഒഴിവിലേക്ക്​ പരിഗണിക്കുമെന്നാണ്​ വിവരം.

ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്​ഥാനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ്​ ഇന്ത്യയുടെ നോമിനിക്ക്​ ഒഴിവുവരുന്ന ഏഴ്​ ഗവർണർ സ്​ഥാനങ്ങളിൽ ഒന്നു ലഭിക്കും.

2019 ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്​ഥാനാർഥിയായി കോഴിക്കോട്​ മണ്ഡലത്തിൽനിന്ന്​ നുസ്രത്​ ജഹാൻ മത്സരിച്ചിരുന്നു. എയർ​ൈലൻ ​േമഖലയിൽ ജോലി​ചെയ്​തിരുന്ന നുസ്രത്​ ജഹാൻ കുറച്ചുവർഷങ്ങൾക്ക്​ മുമ്പാണ്​ രാഷ്​​്ട്രീയത്തിലേക്കിറങ്ങുന്നത്​.

കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാലയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ്​ റിപ്പബ്ലിക്കൻ പാർട്ടി ഓഫ്​ ഇന്ത്യ. മഹാരാഷ്​ട്ര കേന്ദ്രീകരിച്ചാണ്​ പാർട്ടിയുടെ പ്രവർത്തനം. പാർട്ടിയുടെ ദേശീയ വൈസ്​ പ്രസിഡന്‍റാണ്​ നുസ്രത്​ ജഹാൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayaligovernor nomineeNUSRATH JAHAN
News Summary - Malayali woman nominated as governor nominee
Next Story