ഞങ്ങളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കൂ; സരോജ് പാണ്ഡെക്കെതിരെ വൻപ്രതിഷേധം
text_fieldsതിരുവനന്തപുരം: കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെക്കെതിരെ വൻപ്രതിഷേധം. മുന്‍ ലോക്‌സഭ എംപിയും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമാണ് സരോജ് പാണ്ഡെയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികൾ പ്രതിഷേധവുമായി എത്തിയത്. #Gougeda, #NammudeKeralam എന്ന ഹാഷ്ടാഗിൽ കറുത്ത കണ്ണട വെച്ച് പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ട്വിറ്ററിലും സരോജിൻെറ പ്രസ്താവനക്കെതിരെ നിരവധി പേർ എത്തി.
കേരളത്തിലെ ആർ.എസ്.എസുകാര്‍ക്കു നേരെ സി.പി.എംകാര്‍ കണ്ണുരുട്ടിയാല്‍ വീടുകളില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്നാണ് ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയത്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി.
കേരളവും ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ജനധിപത്യം തകര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ലെന്ന് കേരളവും ബംഗാളും മനസിലാക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
