Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രശസ്​ത മലയാളി ഭൗതിക...

പ്രശസ്​ത മലയാളി ഭൗതിക ശാസ്ത്രജ്ഞന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു

text_fields
bookmark_border
thanu padmanabhan
cancel

മും​​ബൈ: വി​​ഖ്യാ​​ത ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന്‍ പ്ര​​ഫ. താ​​ണു പ​​ത്മ​​നാ​​ഭ​​ന്‍ (64) അ​​ന്ത​​രി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ര​​മ​​ന സ്വ​​ദേ​​ശി​​യാ​​ണ്. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ര്‍ന്ന് വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ പു​​ണെ ഇ​​ൻ​​റ​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി സെ​ൻ​റ​​ര്‍ ഫോ​​ര്‍ ആ​​സ്‌​​ട്രോ​​ണ​​മി ആ​​ന്‍ഡ് ആ​​സ്‌​​ട്രോ​​ഫി​​സി​​ക്സ്​ (െഎ.​​യു.​​സി.​​എ.​​എ) കാ​​മ്പ​​സി​​ലെ വീ​​ട്ടി​​ല്‍ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. െഎ.​​യു.​​സി.​​എ.​​എ​​യി​​ലെ അ​​ക്കാ​​ദ​​മി​​ക് വി​​ഭാ​​ഗം ഡീ​​നാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം വി​​ര​​മി​​ച്ച​​ശേ​​ഷം അ​​വി​​ടെ ഡി​​സ്​​​റ്റി​​ങ്​​​ഗ്വി​​​ഷ്ഡ് പ്ര​​ഫ​​സ​​റാ​​യി സേ​​വ​​നം തു​​ട​​ർ​​ന്നു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. കാ​​മ്പ​​സി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വെ​​ച്ച മൃ​​ത​​ദേ​​ഹം ഉ​​ച്ച​​യോ​​ടെ ഒൗ​​ന്ത്​ ശ്​​​മ​​ശാ​​ന​​ത്തി​​ൽ സം​​സ്​​​ക​​രി​​ച്ചു.

കേ​​ര​​ള സ​​ര്‍ക്കാ​​റി‍െ​ൻ​റ ശാ​​സ്ത്ര ബ​​ഹു​​മ​​തി​​യാ​​യ കേ​​ര​​ള ശാ​​സ്ത്ര പു​​ര​​സ്‌​​കാ​​രം ഇ​​ത്ത​​വ​​ണ നേ​​ടി​​യ​​ത്​ താ​​ണു പ​​ത്മ​​നാ​​ഭ​​നാ​​ണ്. 2007ൽ ​​രാ​​ജ്യം പ​​ത്മ​​ശ്രീ ന​​ൽ​​കി ആ​​ദ​​രി​​ച്ചു.

സാ​​മാ​​ന്യ ആ​​പേ​​ക്ഷി​​ക​​സി​​ദ്ധാ​​ന്ത​​ത്തെ വി​​ക​​സി​​പ്പി​​ച്ച​​താ​​ണ് ​മു​​ഖ്യ സം​​ഭാ​​വ​​ന. പ്ര​​പ​​ഞ്ച​​ത്തി​​ലെ വി​​ന്യാ​​സ​​ങ്ങ​​ളു​​ടെ രൂ​​പ​​വ​​ത്​​​ക​​ര​​ണം, ഗു​​രു​​ത്വാ​​ക​​ര്‍ഷ​​ണം, ക്വാ​​ണ്ടം ഗു​​രു​​ത്വം എ​​ന്നി​​വ​​യാ​​ണ്​ പ്ര​​ധാ​​ന വി​​ഷ​​യ​​ങ്ങ​​ള്‍. 1957 മാ​​ർ​​ച്ച്​ 10ന്​ ​​താ​​ണു അ​​യ്യ​​ർ, ല​​ക്ഷ്​​​മി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി ക​​ര​​മ​​ന​​യി​​ലാ​​യി​​രു​​ന്നു ജ​​ന​​നം. കേ​​ര​​ള സ​​ര്‍വ​​ക​​ലാ​​ശാ​​ല യൂ​​നി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ല്‍നി​​ന്ന് 1977ൽ ​​ബി.​​എ​​സ്​​​സി​​യും 1979ൽ ​​എം.​​എ​​സ്​​​സി​​യും സ്വ​​ര്‍ണ​​മെ​​ഡ​​ലോ​​ടെ പാ​​സാ​​യി. 20ാം വ​​യ​​സ്സി​​ല്‍ ബി.​​എ​​സ്​​​സി പ​​ഠ​​ന​​കാ​​ല​​ത്താ​​ണ്​ സാ​​മാ​​ന്യ ആ​​പേ​​ക്ഷി​​ക​​ത വി​​ഷ​​യ​​മാ​​യി ആ​​ദ്യ ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. 1983ൽ ​​മും​​ബൈ​​യി​​ലെ ടാ​​റ്റാ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഒാ​​ഫ്​ ഫ​​ണ്ട​​മെ​ൻ​റ​​ൽ റി​​സ​​ർ​​ച്ചി​​ൽ​​നി​​ന്ന്​ പി​​എ​​ച്ച്.​​​ഡി നേ​​ടി. 1992 മു​​ത​​ല്‍ പു​​ണെ എ.​​യു.​​സി.​​എ.​​എ​​യി​​ലാ​​ണ്.

സ്വി​​റ്റ്‌​​സ​​ര്‍ല​​ൻ​​ഡി​​ലെ പ്ര​​സി​​ദ്ധ ക​​ണി​​കാ ഭൗ​​തി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മാ​​യ സേ​​ണ്‍, ന്യൂ ​​കാ​​സി​​ല്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല, ല​​ണ്ട​​നി​​ലെ ഇം​​പീ​​രി​​യ​​ല്‍ കോ​​ള​​ജ്, കാ​​ള്‍ടെ​​ക്, പ്രി​​ന്‍സ്ട​​ണ്‍, കാം​​ബ്രി​​ജ്​ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ വി​​സി​​റ്റി​​ങ് പ്ര​​ഫ​​സ​​റാ​​യി​​രു​​ന്നു.ആ​​ഫ്‌​​റ്റ​​ർ ദി ​​ഫ​​സ്​​​റ്റ്​ ത്രീ ​​മി​​നി​​റ്റ്​​​സ് - ദ ​​സ്​​​റ്റോ​​റി ഓ​​ഫ് അ​​വ​​ർ യൂ​​നി​​വേ​​ഴ്‌​​സ്, തി​​യ​​റ​​റ്റി​​ക്ക​​ൽ ആ​​സ്ട്രോ​​ഫി​​സി​​ക്‌​​സ്, ആ​​ൻ ഇ​​ൻ​​വി​​റ്റേ​​ഷ​​ൻ ടു ​​ആ​​സ്ട്രോ​​ഫി​​സി​​ക്‌​​സ് തു​​ട​​ങ്ങി​​യ കൃ​​തി​​ക​​ളും ജ​​യ​​ന്ത് ന​​ർ​​ലി​​ക്ക​​റു​​മൊ​​ത്ത് ഗ്രാ​​വി​​റ്റി, ഗേ​​ജ് തി​​യ​​റീ​​സ് ആ​​ൻ​​ഡ്‌ കോ​​സ്മോ​​ള​​ജി എ​​ന്നീ പു​​സ്​​​ത​​ക​​ങ്ങ​​ളും ഭൗ​​തി​​ക ശാ​​സ്​​​ത്ര​​ജ്​​​ഞ​​യാ​​യ ഭാ​​ര്യ ഡോ. ​​വാ​​സ​​ന്തി​​യു​​മാ​​യി ചേ​​ർ​​ന്ന്​ 'ദ ​​ഡോ​​ൺ ഒാ​​ഫ്​ സ​​യ​​ൻ​​സ്​ എ​​ന്ന പു​​സ്​​​ത​​ക​​വും ര​​ചി​​ച്ചി​​ട്ടു​​ണ്ട്. മ​​ക​​ള്‍: ഹം​​സ പ​​ത്മ​​നാ​​ഭ​​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theoretical PhysicistThanu Padmanabhan
News Summary - malayali theoretical physicist Thanu Padmanabhan passed away
Next Story