Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി വിദ്യാർഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു
മലയാളി വിദ്യാർഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

മേലാറ്റൂർ: കർണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ എടപ്പറ്റ സ്വദേശിയായ വിദ്യാർഥി മരിച്ചു. പാതിരിക്കോട് പാറൊക്കോട്ടിൽ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകൻ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്.

പ്ലസ് വൺ വിദ്യാർഥിയാണ്. ബംഗളൂരുവിൽനിന്ന് മംഗളൂരുവിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കാർക്കളയിൽ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

എടപ്പറ്റ പാതിരിക്കോട് ശ്രീനിലയത്തിൽ മൃതദേഹം എത്തിക്കും. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ. സഹോദരങ്ങൾ: വൈശാഖ് (ബംഗളൂരു വിമാനത്താവളം), വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali student dies in car accident in Karnataka
Next Story