Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fazil-kaprakadan
cancel
camera_alt?????? ?????????? ???????? ???????? ?????? ????????. ????????? ???????? ?????
കോവിഡ്​ -19 ചൈന കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം ഭീഷണി സൃഷ്​ടിച് ചത്​ ഇറ്റലിയിലാണ്​. പതിനായിരത്തോളം പേരെയാണ്​ രോഗം ബാധിച്ചത്​. രാജ്യമാകെ ആരോഗ്യ അടിയന്തരാവസ്​ഥയിലാണ്​. ജനം പുറത്തിറങ്ങുന്നില്ല. എയർപോർട്ടുകളിൽ മലയാളികളടക്കം കുടുങ്ങിക്കിടക്കുകയാണ്​. കറ്റാണിയയിൽ പഠിക്കുന്ന മലപ്പു റം സ്വദേശി മുഹമ്മദ്​ ഫാസിൽ ‘മാധ്യമം ഓൺലൈനു’മായി ഇറ്റലി​യിലെ സ്​ഥിതിവിശേഷങ്ങൾ പങ്കുവെക്കുന്നു:


കോവിഡ്​-19​​​​​​െൻറ ഭീതി മാർച്ച്​ തുടക്കം മുതലാണ്​ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയത്​. ഇറ്റലിയിലെ എല്ലാ കോളജുകളും അടച്ചിട്ടിരിക്കുകയാണ്​. പുറത്തിറങ്ങാൻ കഴിയാത്ത അവസ്​ഥയാണ്​. അത്യാവശ്യത്തിന്​ പുറത്തേക്ക്​ പോകുകയാണെങ്കിൽ മാസ്​ക്കും കൈയുറയുമെല്ലാം ധരിക്കണം. അമിതമായി ഇറങ്ങിയാൽ ഫൈൻ ഈടാക്കും. ക്ലാസുകൾ ഓൺലൈനായിട്ടാണ്​ നടക്കുന്നത്​. യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ ഹോസ്​റ്റലിലാണ്​ താമസം.

വടക്കൻ ഇറ്റലിയെപ്പോലെ കൂടുതൽ പേർക്ക്​ ഇവിടെ അസുഖം ബാധിച്ചിട്ടില്ലെങ്കിലും എങ്ങും കടുത്ത നിയന്ത്രണമാണ്​. കറ്റാണിയ നഗരത്തിൽ മൂന്ന്​ ലക്ഷത്തോളം പേർ ഉണ്ട്​. ഇതിൽ നിലവിൽ അഞ്ച്​ പേർക്ക്​ മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചത്​. സിസിലി സംസ്​ഥാനത്ത്​ എഴുനൂറോളം പേർ നിരീക്ഷണത്തിലാണ്​. ഞാൻ പഠിക്കുന്ന യൂനിവേഴ്​സിറ്റി ഓഫ്​ കറ്റാണിയയിലെ അഗ്രികൾച്ചർ വകുപ്പിലെ മൂന്ന്​ പ്രഫസർമാർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. അവർ നോർത്ത്​ ടൂറിനിൽ പോയി വന്നപ്പോഴാണ്​ രോഗം ബാധിച്ചത്​. ഇ​തോടെ ആ പഠനവകുപ്പ്​​ മൊത്തമായി​ അടച്ചു.

italian-street
ജാഗ്രത നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്ന്​ വിജനമായ ഇറ്റലിയിലെ സാൻ ഗ്രെഗാറിയോ നഗരം


നഗരവും റോഡുമെല്ലാം വിജനമാണ്​. ജനം തടിച്ചുകൂടുന്ന സ്​ഥലങ്ങളെല്ലാം അടച്ചു. ഷോപ്പിങ്​ മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളാണ്​. ഹോട്ടലുകൾ, കഫറ്റീരിയ, ബാറുകൾ എന്നിവയെല്ലാം പൂട്ടി. ബസ്​ സർവിസുകൾ ഭാഗികമാണ്​. പ്രവിശ്യകൾക്കിടയിലെ​ ട്രെയിനുകൾ ഓട്ടം നിർത്തി. മെട്രോയും നിയന്ത്രിച്ചിട്ടുണ്ട്​. നാല്​ ദിവസം ഹോസ്​റ്റലിൽ തന്നെയായിരുന്നു. ചൊവ്വാഴ്​ച രാത്രി സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങി. സൂപ്പർ മാർക്കറ്റുകൾ അടക്കാൻ സാധ്യതയുള്ളതിനാലാണ്​ പുറത്തിറങ്ങിയത്​. അത്യാവശ്യത്തിന്​ ഭക്ഷണസാധനങ്ങളെല്ലാം വാങ്ങിവെച്ചു. സൂപ്പർ മാർക്കറ്റുകളിലെല്ലാം നീണ്ട വരിയാണ്​. അകത്തേക്ക്​ പരമാവധി പത്ത്​ പേരെ മാത്രമാണ്​ ഒരേസമയം കയറ്റുന്നത്​.

മുമ്പ്​ ആളുകൾ പരസ്​പരം കണ്ടാൽ ചിരിക്കുമായിരുന്നു. ഇപ്പോൾ അതില്ല. എല്ലാവരും തലയും താഴ്​ത്തിയാണ്​ നടക്കുന്നത്​. അവനവ​​​​​​െൻറ ആവശ്യം കഴിഞ്ഞാൽ താമസസ്​ഥലം അണയാനുള്ള ഓട്ടത്തിലാണ്​. വൈറസിനെക്കുറിച്ച്​ സർക്കാർ ആദ്യം മുതൽ കർശന നിർദേശങ്ങൾ നൽകിയിരുന്നു. പക്ഷെ, പ്രശ്​നം രൂക്ഷമാക്കിയത്​ ജനങ്ങളുടെ അവജ്ഞ മനോഭാവമാണ്​​. നിർദേശങ്ങൾ ആരും മുഖവിലക്കെടുത്തില്ല. രോഗം വ്യാപിച്ചതോടെ സർക്കാർ കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവന്നു. അതോടെയാണ്​ ജനങ്ങളും അനുസരിക്കാൻ തുടങ്ങിയത്​. ആശുപത്രികളിലെല്ലാം പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഉണ്ട്​. സംശയമുള്ളവരെ അവിടെ നിരീക്ഷണത്തിൽ വെക്കുകയാണ്​. സ്വദേശികൾക്ക്​​ ചികിത്സയെല്ലാം സൗജന്യമാണ്​.

Catania city
കറ്റാണിയയിലെ വിജനമായ തെരുവും അടച്ചിട്ട കടകളും


കോളജിൽ 14 മലയാളികളുണ്ട്​. കൂടാതെ അഞ്ച്​ മലയാളികളും പ്രദേശത്തുണ്ട്​. തൃപയാർ, കോലഞ്ചേരി ഭാഗത്തുള്ള രണ്ട്​ വിദ്യാർഥികൾ ഫെബ്രുവരി 27, മാർച്ച്​ അഞ്ച്​ തീയതികളിലായി നാട്ടിലേക്ക് മടങ്ങി​​. അവർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്​. മറ്റൊരാൾ മാർച്ച്​ 15ന്​​ പോകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത്​ ഉപേക്ഷിച്ചു. കാമ്പസിന്​ അകത്ത്​ തന്നെയുള്ള ഹോസ്​റ്റലിലായതിനാൽ ഭക്ഷണത്തിന്​ ബുദ്ധിമുട്ടില്ല. മുമ്പ്​ ​േപ്ലറ്റിൽ ഭക്ഷണം വിളമ്പി കഴിക്കുകയായിരുന്നു. ഇപ്പോൾ ഭക്ഷണം കാൻറീനിൽനിന്ന്​ കവറിലാക്കി തരികയാണ്​.

ആറ്​ മാസം മുമ്പാണ്​ മലപ്പുറം ഇരുമ്പുഴി സ്വദേശിയായ മുഹമ്മദ്​ ഫാസിൽ കപ്രക്കാടൻ പഠനത്തിനായി ഇറ്റലി​യിലെത്തിയത്​. സൗത്ത്​ ഇറ്റലിയിൽ സിസിലി സംസ്​ഥാനത്ത് അയോണിയൻ​ കടൽതീരത്തെ കറ്റാണിയൻ പ്രൊവിൻസിലാണ്​​ താമസം. യൂനിവേഴ്​സിറ്റി ഓഫ്​ കറ്റാണിയയിൽ ഓ​ട്ടോമേഷൻ എൻജിനീയിറങ്ങിൽ മാസ്​റ്റേഴ്​സ്​ കോഴ്​സ്​ ചെയ്യുകയാണ്​.

നാട്ടിലേക്ക്​ മടങ്ങണമെങ്കിൽ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്​ കാണിക്കണമെന്ന സർക്കുലറുണ്ട്​. ഇതുസംബന്ധിച്ച്​ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ എംബസി​ അധികൃതർക്ക്​ മെഡക്കൽ സർട്ടിഫിക്കറ്റിനെക്കുറിച്ച്​ യാതൊരു ധാരണയുമില്ല. സർട്ടിഫിക്കറ്റ്​ എവിടെനിന്നാണ്​ കിട്ടുക എന്നതിനെക്കുറിച്ച്​ ഡോക്​ടർമാർക്കും അറിയില്ല. ഇത്​​ എങ്ങനെ തയാറാക്കണമെന്ന മാർഗനിർദേശങ്ങളും നൽകിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഒരുപാട്​ പേരാണ്​ നാട്ടിലേക്ക്​ പോകാതെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്​.​ അതേസമയം, എംബസി ഇപ്പോൾ ഇറ്റലിയിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച്​ കൊണ്ടിരിക്കുകയാണ്​.

തയാറാക്കിയത്​: വി.കെ. ഷമീം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsitalymalayalam newsMalayali studentCoronavirus#Covid19
News Summary - Malayali student describing Italy situation under COVID-19 -Kerala News
Next Story