Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എസിൽ മലയാളി...

യു.എസിൽ മലയാളി നഴ്​സിനെ കുത്തിക്കൊന്നു; ഭർത്താവ്​ പിടിയിൽ

text_fields
bookmark_border
യു.എസിൽ മലയാളി നഴ്​സിനെ കുത്തിക്കൊന്നു; ഭർത്താവ്​ പിടിയിൽ
cancel

ഫ്ലോറിഡ: യു. എസിൽ മലയാളി നഴ്​സിനെ കുത്തിക്കൊന്നു. സൗത്ത്​ ഫ്ലോറിഡയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി മെറിൻ ജോയി​ ചൊവ്വാഴ്​ചയാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ മെറിൻ ജോയിയുടെ ഭർത്താവ്​ വെളിയനാട്​​ സ്വദേശി ഫിലിപ്​ മാത്യുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

യുവതി ജോലി കഴിഞ്ഞ്​ മടങ്ങവെ ആശുപത്രിയുടെ പാർക്കിങ്​ ഏരിയയിൽ വെച്ച്​​ കത്തികൊണ്ട്​ കുത്തികൊലപ്പെട​ുത്തുകയായിരുന്നു​. ഫിലിപ്​ മാത്യു മെറിനെ 17 തവണ​ കുത്തി. കുത്തേറ്റ്​ നിലത്ത്​ വീണ യുവതിയുടെ ദേഹത്ത​ുകൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്​തു. 

സംഭവം കണ്ട്​ ഓടിയെത്തിയ ആളുകൾ മെറിൻ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെറിനും ഫിലിപ്​ മാത്യുവും രണ്ടു വർഷമായി അകന്ന്​ കഴിയുകയായിരുന്നുവെന്നാണ്​ സൂചന. ഇവർക്ക്​ പത്ത്​ വയസുള്ള കുട്ടിയുണ്ട്​. കൊലപാതകത്തി​​​​െൻറ കാരണം വ്യക്തമല്ല. 

Latest Video:

Show Full Article
TAGS:us world news malayalam news 
Next Story