കർണാടകയിൽ രാത്രിയാത്രക്കിടെ മലയാളി ലോറി ഡ്രൈവർക്കുനേരെ ആക്രമണം
text_fieldsബംഗളൂരു: കർണാടകയിൽ വീണ്ടും രാത്രിയാത്രക്കിടെ മലയാളി ലോറി ഡ്രൈവറെ ആക്രമിച്ച് കവർച്ച. അർധരാത്രിയിൽ സംസ്ഥാന പ ാതയിൽ ബൈക്കുകളിലായി എത്തിയ പത്തംഗ കൊള്ളസംഘം ലോറി ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുക യായിരുന്നു. ഗുരുതര പരിക്കേറ്റ േലാറി ഡ്രൈവർ വയനാട് കമ്പളക്കാട് സ്വദേശി ആലഞ്ചേരി ഷമീർ (36)നെ മാണ്ഡ്യയിലെ ജില്ല ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
െചാവ്വാഴ്ച പുലർച്ച 1.30ഒാടെ മാണ്ഡ്യയിൽനിന്നും 45 കിലോമീറ്റർ അകലെയുള്ള തുമകുരു ജില ്ലയിൽ ഉൾപ്പെട്ട ഹുലിയൂർ ദുർഗയിലാണ് സംഭവം. വയനാട്ടിൽനിന്നും കുനിഗലിലേക്ക് ഇൻറർലോക്ക് കട്ടകൾ എടുക്കുന്നതിനായി പി.കെ. സൺസ് എന്ന പേരിലുള്ള ലോറിയിലാണ് ഷമീർ വന്നത്. ഒറ്റക്കായിരുന്നു യാത്ര. ഹുലിയൂർ ദുർഗ എത്തിയപ്പോൾ ബൈക്കുകളിലായി എത്തിയ പത്തംഗ അജ്ഞാത സംഘം ലോറി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വടിവാളും ചങ്ങലയും കത്തിയും ഉപയോഗിച്ചാണ് ഷമീറിനെ ആക്രമിച്ചത്.
വസ്ത്രം വലിച്ചു കീറി നിലത്തേക്കെറിഞ്ഞു. ലോറിയുടെ സൈഡ് ഗ്ലാസും തകർത്തു. അക്രമത്തെതുടർന്ന് ഷമീർ ലോറിയിൽനിന്നും ഇറങ്ങിയോടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെതുടർന്ന് ഹുലിയൂർ ദുർഗ പൊലീസെത്തിയാണ് ഷമീറിനെ ആശുപത്രിയിലെത്തിച്ചത്. ഡീസലടിക്കാനും വഴിചെലവിനുമായി കരുതിയിരുന്ന 15,000 രൂപയും രണ്ടു മൊബൈൽ ഫോണും അക്രമികൾ കവർന്നു. ലോറിയിലെ ഡീസലും ഊറ്റിയെടുത്തു. ഹുലിയൂർ ദുർഗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറി ഹുലിയൂർ ദുർഗ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കെ.എം.സി.സി പ്രവർത്തകരായ റഷീദ്, അഷ്റഫ്, ഷമീർ, സലാം, സലീം എന്നിവർ ചേർന്നാണ് പൊലീസ് സ്റ്റേഷനിലെ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയത്. ഷമീറിനെ വിദഗ്ധ ചികിത്സക്കായി ചൊവ്വാഴ്ച വൈകീട്ടോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തലക്കും വലതു കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അടിയേറ്റതിനെതുടർന്ന് വലതുകണ്ണ് ഇതുവരെ തുറക്കാനായിട്ടില്ല. വലതുകൈക്കും പൊട്ടലുണ്ട്. ഒരുമാസം മുമ്പ് ഇതേ സ്ഥലത്തുവെച്ച് തിരുവനന്തപുരത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എ.ജെ.എസ് എന്ന ലോറിയിലെ ഡ്രൈവറെയും ബൈക്കിലെത്തിയ കൊള്ളസംഘം ആക്രമിച്ച് 90,000 രൂപ കവർന്നിരുന്നു. കഴിഞ്ഞ മാസം ശ്രീരംഗപട്ടണത്ത് മലയാളികൾ സഞ്ചരിക്കുകയായിരുന്ന കാറിനുനേരെയും ആക്രമണമുണ്ടായിരുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേരള രജിസ്ട്രേഷനിലുള്ള ബസുകൾക്കും ലോറികൾക്കും കാറുകൾക്കും മറ്റു വാഹനങ്ങൾക്കുംനേരെ കർണാടകയിൽ റോഡുകളിൽ ആക്രമണം തുടരുമ്പോഴും പൊലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ദേശീയപാതകളും മറ്റു റോഡുകളും കേന്ദ്രീകരിച്ചുള്ള കൊള്ളസംഘങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തതാണ് കവർച്ച തുടരുന്നതിെൻറ കാരണമെന്നാണ് മലയാളി സംഘടനകളും വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
