Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുംബൈയിലെ ഹോട്ടല്‍...

മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ജ്വല്ലറി ഉടമ കൊല്ലപ്പെട്ട നിലയില്‍

text_fields
bookmark_border
മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ജ്വല്ലറി ഉടമ കൊല്ലപ്പെട്ട നിലയില്‍
cancel

മുംബൈ: നഗരത്തിലെ ലോഡ്ജില്‍ മലയാളി ജ്വല്ലറി ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ചെമ്പൂരിലെ കമല്‍ ലോഡ്ജിലാണ് സംഭവം. തൃശൂരില്‍ ജ്വല്ലറി ഉടമയായ എം. രാജുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 11നാണ് ഇയാള്‍ മുറിയെടുത്തത്. മൂന്ന് ദിവസമായി മുറി തുറന്നില്ളെന്നും തുടര്‍ന്ന് മൊബൈലില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതോടെ സംശയം തോന്നിയ ഹോട്ടലുകാര്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുറി തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്തെിയത്. എന്നാല്‍, മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇടത് കണങ്കൈയില്‍ മുറിവും കണ്ടത്തെി. ഇതോടെ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പറഞ്ഞ പൊലീസ് കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയും കൊല്‍ക്കത്തയും സന്ദര്‍ശിച്ച ശേഷമാണ് ഇയാള്‍ മുംബൈയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

Show Full Article
TAGS:
News Summary - malayali jwallary owner killed in bumbai
Next Story