Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബം​ഗാ​ളി യു​വാ​വ്...

ബം​ഗാ​ളി യു​വാ​വ് മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
ബം​ഗാ​ളി യു​വാ​വ് മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു
cancel
camera_alt???????, ??????????

കു​ണ്ട​റ: ബം​ഗാ​ൾ സ്വ​ദേ​ശി മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. വെ​ള്ളി​മ​ൺ ചെ​റു​മൂ​ട് ശ ്രീ​ശി​വ​ൻ​മു​ക്ക് ക​വി​താ​ഭ​വ​ന​ത്തി​ൽ ക​വി​ത​യാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. ക​വി​ത​യു​ടെ ഭ​ർ​ത്താ​വ് ദീ​പ ​ക്കി​നെ (32) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.


മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​വി​ത​യു​ടെ അ​മ്മ സ​ര​സ്വ​തി​ക്കും സാ​ര​മാ​യി പ​രി​ ക്കേ​റ്റു. ക​വി​ത​യു​ടെ മ​ക്ക​ൾ ഒ​മ്പ​തും ഏ​ഴും വ​യ​സ്സ്​​ പ്രാ​യ​മു​ള്ള ല​ക്ഷ്മി​യും കാ​ശി​നാ​ഥും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് അ​യ​ൽ വാ​സി​ക​ൾ എ​ത്തു​മ്പോ​ൾ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു ക​വി​ത.

കുണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​വ​ഴ​ക്കാ​ണ് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ്​ പ​റ​യു​ന്നു. ഇ​രു​വ​രും കു​ണ്ട​റ​യി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ പ​ത്തു​വ​ർ​ഷം മു​മ്പാ​ണ് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. ക​വി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ദീ​പ​ക്ക് കു​ണ്ട​റ​യി​ലും പ​രി​സ​ര​ത്തും കൂ​ലി​പ്പ​ണി​യും നി​ർ​മാ​ണ ജോ​ലി​ക​ളും ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ പൊ​ലീ​സ്​ വീ​ടി​ന് പ​രി​സ​ര​ത്തു​നി​ന്നും പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala news
News Summary - malayali house wife murdered by bengali husband-kerala news
Next Story