Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്ടിൽ ബസപകടം; മലയാളി ഡ്രൈവർ മരിച്ചു

text_fields
bookmark_border
karoor-accident-driver
cancel
camera_alt?????????????? ?????? ?????????????? ????, ????????? ?????? ?????? ?????

ഗുരുവായൂര്‍: ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് വന്ന 24 അംഗ സംഘം സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിലെ കരൂരില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ടാണശേരി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. ആട്ടയൂര്‍ വലിയകത്ത് വീട്ടില്‍ സലീമി​​െൻറ മകന്‍ ഷെഹീറാണ് (28) മരിച്ചത്. അടുത്ത സെപ്​റ്റംബര്‍ ഏഴിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഷെബീര്‍, ഷഹനാസ്, ഷബനാസ്.

ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജയ് ഗുരു എന്ന ബസ് തമിഴ്‌നാട്ടിലെ കരൂരിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ജീവനക്കാർ അടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികളായിരുന്നു യാത്രക്കാരിൽ ഏറെയും. പരിക്കേറ്റ 18 പേരെ അമരാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayali driver died in tamilnadu
Next Story