ഡൽഹിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു
text_fieldsചെങ്ങന്നൂർ: ഡൽഹിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലാ കുട്ടമൺതറയിൽ വീട്ടിൽ ഷാജി ജോൺ (56) ആണ് മരിച്ചത്. ഡൽഹി രമേശ് നഗറിൽ കുടുംബമായി താമസിച്ച് വന്നിരുന്ന ഷാജി സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ പുലിയൂർ ഇലഞ്ഞിമേൽ നെടുവടിയിൽ കുടുംബാംഗം ഷേർലി സെൻറ് സ്റ്റീഫൻസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മക്കൾ: ഏയ്ഞ്ചൽ, ഏലിജ. മരുമകൻ: മാത്യു. വൈറസ് ബാധയെ തുടർന്ന് രണ്ടാഴ്ച മുൻപ് ഷാജിയെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസം മുമ്പ് കോവിഡ് ഫലം നെഗറ്റീവ് വന്നതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ ഡിസംബറിൽ മകളുടെ വിവാഹത്തിനായി നാട്ടിൽ വന്നിരുന്നു. സംസ്കാരം ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടത്തി. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 15ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
