കോവിഡ്: അമേരിക്കയിൽ പത്തനംതിട്ട സ്വദേശി മരിച്ചു
text_fieldsന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് അമേരിക്കയിൽ മലയാളിയാണ് മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും അമേരിക്കയിൽ എം.ടി.എ. ഉദ്യോഗസ്ഥനുമായ തോമസ് ഡേവിഡ് (ബിജു-47) ആണ് മരിച്ചത്. ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെൻറിലേറ്ററിലായിരുന്ന ബിജുവിെൻറ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
പനിയെത്തുടർന്നാണ് ചികിത്സ തേടുന്നത്. മരുന്ന് കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വഷളായി. മാര്‍ച്ച് 23ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു.
ഭാര്യയും മൂന്നു മക്കളുമുണ്ട്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനാണ്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്ലിന് സ്ക്വയറിലെ സെൻറ് ബേസില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.
