Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു -അരുണാചലിൽ ജീവനൊടുക്കിയ മലയാളികളുടെ കുറിപ്പ് കണ്ടെടുത്തു

text_fields
bookmark_border
മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് സൂചന
ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു -അരുണാചലിൽ ജീവനൊടുക്കിയ മലയാളികളുടെ കുറിപ്പ് കണ്ടെടുത്തു
cancel

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. മൂവരും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്ന് കുറിപ്പെഴുത്തി ഒപ്പുവെച്ചിട്ടുണ്ട്. ഇവർ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്നും സൂചനയുണ്ട്.

കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), ഇവരുടെ സുഹൃത്ത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശിനി ആര്യ ബി. നായര്‍ (20) എന്നിവരാണ് മരിച്ചത്.

അരുണാചലിലെ ജിറോയിൽ ബ്ലൂപൈന്‍ ഹോട്ടലിലാണ് മൂവരും മുറിയെടുത്തത്. നവീൻ തോമസിന്‍റെ മൃതദേഹം കുളിമുറിയിലും, ദേവിയുടെ മൃതദേഹം തറയിലുമായിരുന്നു. ആര്യയെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പൊലീസ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത അറിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali couple and teacher death in arunachal pradesh
Next Story