Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോംസ്റ്റേയിൽ മുറിയെടുത്ത മലയാളി ദമ്പതികളും മകളും മരിച്ച നിലയിൽ

text_fields
bookmark_border
ഉറങ്ങുന്നതിനുമുമ്പ് തങ്ങളോടൊപ്പം കാരംസ് കളിച്ചതായി ജീവനക്കാർ
Dead body
cancel
camera_alt

Representational Image

മടിക്കേരി: കർണാടകയിലെ കുടകിൽ മലയാളി ദമ്പതികളെന്ന് കരുതുന്നവരും എട്ടു വയസ്സുകാരി മകളും ഹോംസ്റ്റേയിൽ മരിച്ച നിലയിൽ. ഹോംസ്റ്റേയിൽ നൽകിയ തിരിച്ചറിയൽ കാർഡിലെ വിലാസമനുസരിച്ച്‌ കൊല്ലം സ്വദേശിയായ വിനോദ് ബാബു സേനൻ (43), ഭാര്യ ജിബി അബ്രഹാം (37) എന്നിവരാണ് മരിച്ചത്.

മകളുടെ പേര് വ്യക്തമായിട്ടില്ല. മടിക്കേരിക്കടുത്ത കഗ്ഗോഡു-ബിളിഗേരിയിലെ അരേക്കാ ഹോംസ്റ്റേയിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകളുടെ മൃതദേഹം മുറിയിലും കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കാറിലെത്തിയ ഇവർ കോട്ടേജിൽ മുറിയെടുത്തത്. രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതിനുമുമ്പ് തങ്ങളോടൊപ്പം കാരംസ് കളിച്ചതായി ജീവനക്കാർ പറഞ്ഞു.

ശനിയാഴ്ച രാവിലെ 10 മണിയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോംസ്റ്റേ ജീവനക്കാർ ജനൽ വഴി നോക്കിയപ്പോഴാണ് ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം നിലത്തും കണ്ടത്. പൊലീസ് കൊല്ലത്ത് വിവരമറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali couple and daughter found dead in homestay
Next Story