
കാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ പങ്കെടുത്ത് മലയാളി കമ്പനിയും
text_fieldsകാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ പങ്കെടുത്ത് മലയാളി കമ്പനിയും. ലോകമെമ്പാടുമുള്ള അഡ്വർടൈസിങ്, മാർക്കറ്റിങ്, ക്രിയേറ്റീവ് മേഖലകളിലെ പ്രഗൽഭർ ഒരുമിച്ചു കൂടുന്ന വേദിയാണ് കാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റി. 1954ൽ തുടങ്ങിയ ‘ലോക അഡ്വെർടൈസിങ് സമ്മേളനം’ ഈ വർഷം അതിന്‍റെ എഴുപതാം വാർഷികം ആഘോഷിക്കുകയാണ്. സമ്മേളനത്തിലെ അക്രെഡിറ്റഡ് മീഡിയ വിഭാഗത്തിലാണ് മലയാളി കമ്പനിയും ഇടംപിടിച്ചത്. കൊച്ചി ആസ്ഥാനമായ വൈലറ്റ്സ് ബ്രാൻഡിങ് കമ്പനിയുടെ സി.ഇ.ഒ അഹ്മദ് വസീം ആണ് അമ്മേളനത്തിൽ പങ്കെടുത്തത്.
‘ഇൻ ദ മേക്കിങ്’ എന്ന തീമിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ‘പർപ്പസ് ഡ്രിവൺ അഡ്വെർടൈസിങ്, പുതിയ ടെക്നോളജുകളുടെ കടന്നുവരവ്, ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിന്റെ വളർച്ച, വളരുന്ന സോഷ്യൽ മീഡിയ തുടങ്ങിയ തലക്കെട്ടുകളിലായിരുന്നു പ്രധാന ചർച്ച. ഈ രംഗത്തെ ആഗോളതലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തിരുന്നു.
ഫ്രാൻസിലെ കാന്സിൽ എല്ലാവർഷവും നടക്കുന്ന കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലെ, ലോകമെമ്പാടുമുള്ള ക്രിയേറ്റീവുകൾക്കും വിപണനക്കാർക്കും ബ്രാൻഡുകൾക്കും വേണ്ടിയുള്ള ഒരു ലോക ഇവന്റാണ് കാൻസ് ലയൺസ്. എല്ലാ പ്രമുഖ ഏജൻസി നെറ്റ്‌വർക്കുകളും ബ്രാൻഡുകളും സാങ്കേതിക കമ്പനികളും ഇവിടെ എത്താറുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡിംഗ് നെറ്റ്‌വർക്ക് ആയ APBN (Asia Pacific Branding Network) ഇൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കമ്പനി കൂടിയാണ് വൈലറ്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
