Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ആശ്രമത്തിൽ പീഡനം; മലയാളി പാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
മുംബൈ: ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ നവിമുംബൈയിൽ മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. സീവുഡിലെ ബേത്തൽ ഗോസ്പൽ പെന്റകോസ്റ്റൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസനെയാണ് (53) പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. താണെ ജില്ല വനിത, ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിവിധ നാടുകളിൽനിന്നുള്ള ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ആശ്രമത്തിൽ കഴിയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു. 14കാരിയാണ് പീഡനം ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
