ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു
text_fieldsകോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു. ഹൈദരാബാദിലെ കോട്ടിയിൽ വെച്ചാണ് സംഭവം. വ്യവസായിയായ റിൻഷാദിൽ നിന്നാണ് പണം കവർന്നത്. കാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. രണ്ടുപേരാണ് കവർച്ചക്കു പിന്നിൽ. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്റ്റോക്ക് എടുക്കാനായാണ് റിൻഷാദ് സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തിയത്. കോട്ടിയിലെ എ.ടി.എം കൗണ്ടറിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ കൈയിലുള്ള ബാഗ് തട്ടിയെടുത്ത് കടന്നു കളഞ്ഞു. റിൻഷാദിന്റെ കാലിൽ വെടിവെച്ചതിന് ശേഷമാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. റിൻഷാദിന്റെ വലതുകാലിലാണ് വെടിയേറ്റത്.
റിൻഷാദുമായി ബന്ധമുള്ള ആരോ നൽകിയ വിവരങ്ങൾ പ്രകാരമാണ് കവർച്ച നടന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

