Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളം എഴുതാനും...

മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും; പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

text_fields
bookmark_border
മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും; പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല
cancel

കോഴിക്കോട്: സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ലക്ഷദ്വീപിലെ പുതിയ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫുൽ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. മലയാളത്തിലും ഇം​ഗ്ലീഷിലുമാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.

മലയാളം എഴുതാനും വായിക്കാനും താമസിയാതെ താങ്കൾ പഠിക്കും, പഠിപ്പിക്കും എന്നാണ് ഒരു കമൻ്റ്. #Savelakshadweep, #prafulpatelgoback #standwithlakshdweep എന്നീ കമന്റുകളും പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുകയാണ്. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാർ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേൽ രാജിവെച്ച് പോകുക എന്നൊക്കെയാണ് കമൻ്റുകൾ.

ബീ​ഫ് നി​രോ​ധ​നം മു​ത​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ​വ​രെ​യു​ള്ള സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​ക​ളു​മാ​യാണ് അഡ്മിനിസ്ട്രേറ്റർ മു​ന്നോ​ട്ടു​പോ​കു​ന്നത്. പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ശ്വ​സ്ത​നും മു​ൻ ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യിരുന്നു പ്രഫുൽ കെ പട്ടേൽ. ചുമതലയേറ്റ ശേഷം അദ്ദേഹം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ മെ​നു​വി​ൽ​നി​ന്ന് മാം​സാ​ഹാ​രം എ​ടു​ത്തു​മാ​റ്റു​ക​യും ഗോ​വ​ധ നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെയ്തു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ഞ്ഞ സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ല​ക്ഷ​ദ്വീ​പി​ൽ ഗു​ണ്ട ആ​ക്ട് ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്തു. മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ ദ്വീപിൽ ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചിട്ടുമുണ്ട്. ഈ നടപടികൾക്കെതിരെ സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.











Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshadweepPraful K patelsave Lakshdweep
News Summary - Praful K patel, Facebook Page, Malayalees,
Next Story