Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുക്രെയ്നിൽ നിന്നുള്ള...

യുക്രെയ്നിൽ നിന്നുള്ള മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കും

text_fields
bookmark_border
Ven Rajamani
cancel

ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. മലയാളികളെ കേരളം സൗജന്യമായി എത്തിക്കുമെന്നും ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഡൽഹിയിലെത്തുന്ന യുക്രെയ്നിൽ നിന്നുള്ള സംഘത്തിൽ 17 മലയാളികളുണ്ട്. വൈകീട്ട് നാലുമണിക്കാണ് ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ ആദ്യ ഇന്ത്യന്‍ സംഘം എത്തിയിട്ടുണ്ട്. ആകെ 470 വിദ്യാർഥികളാണ് ഈ സംഘത്തിലുള്ളത്.

യുക്രെയ്നിന്‍റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതിർത്തികളിൽ ഇന്ത്യാക്കാരെ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റൊമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ven Rajamani
News Summary - Malayalees from Ukraine will be brought to Kerala free of cost
Next Story