Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാവിക സേനയിൽ സബ്...

നാവിക സേനയിൽ സബ് ലഫ്റ്റനൻറായി മലയാളി വനിത

text_fields
bookmark_border
നാവിക സേനയിൽ സബ് ലഫ്റ്റനൻറായി മലയാളി വനിത
cancel

മട്ടാഞ്ചേരി: ദക്ഷിണ നാവിക ആസ്ഥാനത്ത് നാവികസേനയുടെ പദവികളും പുരസ്കാരങ്ങളും നൽകുന്ന ചടങ്ങിൽ സബ് ലഫ്റ്റനൻറ്​ പദവി നേടി മലയാളക്കരക്ക്​ അഭിമാനമായി ക്രിഷ്മ.

പാലക്കാട്, കടമ്പഴി പുറത്ത് എ.കെ. രവികുമാർ-ഇന്ദ്രാണി ദമ്പതികളുടെ മകളായ എസ്. ക്രിഷ്മ നാവിക സേനയുടെ എയർക്രാഫ്റ്റിൽ ഫിക്സ് വിങ്ങിലാണ് പ്രവർത്തിക്കുന്നത്​. പാലക്കാടാണ് ജനിച്ചതെങ്കിലും സ്കൂൾ പഠനം മുതൽ ചെന്നൈയിലാണ്. 2018ലാണ് സേനയിൽ ചേർന്നത്. അന്തർ സർവകലാശാല അത്​ലറ്റിക്​സിൽ 100 മീറ്ററിൽ സ്വർണം കരസ്ഥമാക്കിയ ക്രിഷ്മ ട്രിപ്ൾ ജംപിലും മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

സേനയിൽ ചേരണമെന്ന ആഗഹത്തോടെ അപേക്ഷ സമർപ്പിച്ച ക്രിഷ്മക്ക് ആർമി ലിസ്​റ്റിൽ ഒന്നാമത് എത്തിയെങ്കിലും രണ്ടാമതായ നാവിക സേന തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നേവിയിൽ ചേർന്നാൽ കര, കടൽ, വായു എന്നീ മൂന്ന് മേഖലയിലും പ്രവർത്തിക്കാനാകും എന്നതിനാലാണ് നാവികസേന തെരഞ്ഞെടുത്തതെന്ന് ക്രിഷ്മ 'മാധ്യമ'ത്തോട് പറഞ്ഞു.

വൈമാനിക മേഖലയോടാണ് കൂടുതൽ താൽപര്യമെന്നും ക്രിഷ്​മ പറഞ്ഞു. ബി.എസ്​സിക്ക് പഠിക്കുന്ന ശശിധർ ഏക സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavyMalayalee womanSub Lieutenant
Next Story