Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിയവി​ലെ മലയാളി...

കിയവി​ലെ മലയാളി വിദ്യാർഥികൾ ട്രെയിനിൽ റുമാനിയൻ അതിർത്തിയിലേക്ക്; സംഘത്തിൽ 300 പേർ

text_fields
bookmark_border
ukraine train
cancel
camera_alt

കിയവിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽനിന്ന്​ പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക്​ പോകാൻ ട്രെയിൻ കാത്തുനിൽക്കുന്ന മലയാളികളടങ്ങുന്ന വിദ്യാർഥികൾ

മലപ്പുറം: യുക്രെയ്​നിന്‍റെ തലസ്ഥാന നഗരിയായ കിയവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക്​ ഒടുവിൽ ആശ്വാസത്തിന്‍റെ വിളിയെത്തി. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം ഒ.ഒ. ബോഗോമൊലെറ്റ്സ്​ നാഷനൽ മെഡിക്കൽ സർവകലാശാലയിലെ മുന്നൂറോളം വിദ്യാർഥികൾ ഹോസ്റ്റലിൽനിന്ന്​ ട്രെയിൻ മാർഗം ​റുമാനിയൻ അതിർത്തിയിലേക്ക്​ തിരിച്ചു.

കിയവിൽനിന്ന്​ 10 മണിക്കൂറാണ്​ യാത്രാദൈർഘ്യം. റഷ്യൻ ആക്രമണ ഭീതി കുറഞ്ഞ നഗരത്തിലേക്കാണ്​​ മാറുന്നതെന്ന്​ സർവകലാശാലയിലെ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും ശാന്തപുരം സ്വദേശിയുമായ അലി ശഹീൻ 'മാധ്യമ'ത്തോട്​ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ പരിസര പ്രദേശങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്​. ബസിലാണ്​ വിദ്യാർഥികൾ കിയവിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ എത്തിയത്​.

തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയതോടെയാണ്​ സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി എംബസി അധികൃതർ കിയവിൽനിന്ന്​ മാറാൻ വിദ്യാർഥികൾക്ക്​ നിർദേശം നൽകിയത്​. ഏതാനും ദിവസങ്ങളായി ഹോസ്റ്റലിലും ബങ്കറിലുമായാണ്​ ഇവർ കഴിഞ്ഞിരുന്നത്​.

തുടക്കത്തിൽ വലിയ ഭീഷണികളില്ലായിരുന്നുവെങ്കിലും പിന്നീട്​ കാര്യങ്ങൾ പിടിവിട്ടു പോവുന്ന സാഹചര്യമായിരുന്നു. നേരത്തേ ശഹീനും സുഹൃത്തുക്കളും സർവകലാശാല ഹോസ്റ്റലിന്​ പുറത്തായിരുന്നു താമസിച്ചിരുന്നത്​. എന്നാൽ, പിന്നീട്​ അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷക്കുവേണ്ടി ഹോസ്റ്റലിലേക്ക്​ മാറുകയായിരുന്നു.

റഷ്യൻ ആക്രമണം കടുത്തതോടെയാണ്​ കാര്യങ്ങൾ കൈവിട്ടുപോയത്​. തുടക്കത്തിൽ യുക്രെയ്​നിലെ നാട്ടുകാരെല്ലാം യുദ്ധമുണ്ടാവില്ലെന്ന്​ ഉറച്ചു വിശ്വസിച്ചിരുന്നു. മലയാളി വിദ്യാർഥികളും ഈ ധാരണയിലാണ്​ നാട്ടിലേക്ക്​ മടങ്ങാതെ സർവകലാശാലകളിൽ കഴിഞ്ഞത്​. എത്രയും​ പെട്ടെന്ന്​ നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലാണ്​ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി വിദ്യാർഥികൾ ട്രെയിൻ കയറിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saynotowar
News Summary - Malayalee students on train reach Romanian border; 300 people in the group
Next Story