സൗദി എംബസിയുടെ കാലിഗ്രഫി മത്സരത്തിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാംസ്ഥാനം
text_fieldsതൂബ റുഖിയ
ന്യൂഡൽഹി: അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് സൗദി നയതന്ത്ര കാര്യാലയം ഇന്ത്യൻ വിദ്യാർഥികൾക്കായി നടത്തിയ അറബി കാലിഗ്രഫി മത്സരത്തിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം. മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ വിദ്യാര്‍ഥിനി തൂബ റുഖിയയാണ് ഒന്നാംസ്ഥാനം നേടിയത്.
സർവകലാശാല തലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി അറബി ഭാഷാ ദിനമായ ഡിസംബർ 18ന് കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലായിരുന്നു അവസാന ഘട്ട മത്സരം. അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കെ. മൊയ്തു മൗലവിയുടെ പൗത്രിയും കോഴിക്കോട് വാണിമേലിൽ ബശീര്‍ മുഹിയിദ്ദീൻ-സി.കെ. ജലീല ദമ്പതികളുടെ മകളുമാണ് തൂബ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

