Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
Mabnan
cancel

ബംഗളൂരു: എസ്​.എസ്​.എൽ.സി പരീക്ഷ കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട്​ കൊയിലാണ്ടി ബീച്ച്​ റോഡ്​ മർകുറി ഹൗസിൽ റഷീദ്​ മുനഫറി​ന്‍റെയും ഹൗലത്ത്​ ബീവിയുടെയും മകൻ മബ്​നാൻ (16) ആണ്​ മരിച്ചത്​.

ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്​കൂൾ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​. 20 വർഷമായി റഷീദ്​ മുനഫറും കുടുംബവും ബംഗളൂരു ടാണറി റോഡിലെ വസതിയിലാണ്​ താമസം. ബംഗളൂരുവിലെ നഗരജീവിതം അവസാനിപ്പിച്ച്​ കുടുംബം നാട്ടിലേക്ക്​ മടങ്ങാനിരിക്കെയാണ്​ മബ്​നാന്‍റെ അപകട മരണം.

ഒരു മാസമായി കുടുംബം നാട്ടിലായിരുന്നു. മബ്നാന് പരീക്ഷ എഴുതാനും ബംഗളൂരിലെ വീട് ഒഴിയാക്കാനുമാണ് ഉമ്മയും സഹോദരിയോടും കൂടെ മബ്നാന്‍ വന്നത്. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്​ഫീൽഡിൽവെച്ച്​ ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ്​ അപകടം.

സഹോദരങ്ങൾ: മുആദ് മുനഫര്‍, ഹന്നത്ത് ബീവി, ഖദീജ ഹന്നത്ത്. ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee studentaccident
News Summary - Malayalee student dies in bike accident in Bangalore
Next Story