Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം
text_fieldsbookmark_border
കൊല്ലം: മലയാളി നഴ്സ് മക്കയിൽ ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം. അഞ്ചൽ പുത്തയം സ്വദേശിനി മുഹ്സിനയെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഭർത്താവ് സമീറിനെ വിഡിയോ കോൾ ചെയ്തുകൊണ്ടാണ് മുഹ്‍സിന ആത്മഹത്യ ചെയ്തെന്നാണു കുടുംബത്തിന്‍റെ പരാതി. മുഹ്‍സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു മകനുണ്ട്.
മകളെ ഭർത്താവ് മർദിക്കാറുണ്ടെന്ന് മുഹ്‍സിനയുടെ മാതാവ് പറയുന്നു. ഇത് സംബന്ധിച്ച് ഭർത്താവിനെതിരെ യുവതിയുടെ കുടുംബം നാളെ പുനലൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
Next Story

